
മുമ്പും പല തവണ അദ്ദേഹം ജീവൻ വെടിയാൻ ശ്രമം നടത്തിയിരുന്നു ! ഡിപ്രഷൻ ആയിരുന്നു പലരും പറയുന്നു പക്ഷെ എനിക്ക് അത് ഇപ്പോഴും ഉറപ്പില്ല ! സിനിമ ലോകം മറന്നുപോയ നടൻ !
മലയാള സിനിമ മറന്ന് പോയ നടന്മാരിൽ ഒരാളാണ് സന്തോഷ് ജോഗി. ഒരുപാട് സിനിമകൾ ഒന്നും അദ്ദേഹം മലയത്തിൽ ചെയ്തിരുന്നില്ല എങ്കിലും ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഇന്നും മറക്കാൻ കഴിയാത്തവയാണ്. വില്ലൻ വേഷങ്ങളാണ് അദ്ദേഹം അധികവും ചെയ്തത്. അതിൽ മായാവി, ജൂലൈ 4 എന്നീ ചിത്രങ്ങളും ശേഷം കീർത്തിചക്ര എന്ന ചിത്രത്തിലെ വേഷവും ഏറെ കൈയടി നേടി കൊടുത്തവ ആയിരുന്നു. സന്തോഷിന്യേ വിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു. ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തിന് അത് ചെയ്തു എന്നതിന് ഇന്നും വ്യക്തമായ ഒരു ഉത്തരമില്ല. ജീവിതത്തിൽ അദ്ദേഹം ചില സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന ഘട്ടം വന്നപ്പോൾ തന്നെ മാത്രം വിശ്വസിച്ച് ഇറങ്ങിവന്ന 22 വയസുള്ള ഒരു ഭാര്യയും രണ്ടു കുഞ്ഞ് മക്കളെയും ഓർക്കാതെ ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. സന്തോഷിന്റെ വേർപാടിൽ പകച്ചുനിന്നുപോയ ജിജിക്ക് പിന്നീട് നേരിടേണ്ടി വന്നത് അഗ്നിപരീക്ഷകൾ ആയിരുന്നു.
അതിജീവനത്തി കുറിച്ച് ജിജിയുടെ വാക്കുകൾ ഇങ്ങനെ, സന്തോഷ് പോകുമ്പോൾ തന്നെ വീടിന് മുന്നിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറെയും ഉണ്ടായിരുന്നു. എനിക്ക് ജോലി ഉണ്ടായിരുന്നു എങ്കിലും ശമ്പളം കുറവായിരുന്നു. അദ്ദേഹം പോയതിനു ശേഷം കടക്കാരും ബാങ്കുകാരും വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി, അത് എന്റെ വീടായിരുന്നു. ഒരു ഷോർട്ട് ഫിലിം ചെയ്യുന്നതിന് വേണ്ടിയാണ് ജോഗി വീടിന്റെ ആധാരം പണയം വെച്ചത്.

നിലനിൽപ്പ് ഇല്ലാതെ വന്നപ്പോൾ വീട് വിറ്റു കടം വീട്ടി. അദ്ദേഹം ഞങ്ങളെ വിട്ടുപോയതിന് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ആ വീട്ടിൽ നിന്നും ഞങ്ങൾക്ക് ഇറങ്ങേണ്ടി വന്നു, പിന്നീട് ഞങ്ങൾ ഒരു വാടക വീട്ടിലേയ്ക്ക് മാറി.ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. എനിക്ക് മുന്നോട്ട് എങ്ങനെ എന്ന ചിന്ത ഉണ്ടെകിലും ധൈര്യം കളഞ്ഞില്ല, പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ തുടങ്ങുകയായിരുന്നു.
ശേഷം ഒരു വാശിയായിരുന്നു. ചെറുതും വലുതുമായ നിരവധി ജോലികൾ ചെയ്തു. അങ്ങനെ പതിയെ ജീവിതം തിരികെ പിടിക്കുകയായിരുന്നു. കടങ്ങൾ കുറച്ചായി വീട്ടി തുടങ്ങി, പിന്നെ കുറച്ച് സ്ഥലം വാങ്ങി അവിടെ കൊച്ചൊരു വീട് വെക്കാനും തുടങ്ങി. ഉറുമ്പ് കൂട്ടുന്നത് പോലെ കൂട്ടിവെച്ച് കഴിഞ്ഞ പതിനൊന്ന് വർഷം കൊണ്ടാണ് ഞാൻ ആ വീടിന്റെ പണി പൂർത്തിയാക്കിയത്. ഈ ഓട്ടത്തിനിടയിൽ എന്റെ മക്കളെ ഒന്ന് സ്നേഹിക്കാൻ പോലും എനക്ക് കഴിഞ്ഞില്ല..
ജോഗി എന്നെ വിവാഹം കഴിക്കുന്നതിന് മുമ്പും പല തവണ ആ,ത്മഹ,ത്യ,യ്ക്ക് ശ്രമിച്ചിരുന്നു. കൂടാതെ ജോഗിക്ക് ഡിപ്രഷൻ ആയിരുന്നു പലരും പറയുന്നു പക്ഷെ എനിക്ക് അത് ഇപ്പോഴും ഉറപ്പില്ല. വിവാഹ ശേഷം ജീവിതത്തിന്റെ ഒരു ബുദ്ധിമുട്ടുകളും ഞാൻ അദ്ദേഹത്തെ അറിയിക്കാറില്ലായിരുന്നു. എന്നിട്ടും……
Leave a Reply