
തമാശയായിട്ടാണ് പറയുന്നത് എങ്കിലും ആ അമ്മയുടെ ഉള്ളിലെ സങ്കടങ്ങളാണ് പുറത്തേക്ക് വരുന്നത് ! മക്കളും മരുമക്കളും ആ മനസ് തിരിച്ചറിയണം ! താര കുടുംബത്തോട് ആരാധകർ !
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരങ്ങളും ആരാധകരുമുള്ള ഒരു കുടുംബമാണ് മല്ലിക സുകുമാരന്റേത്. പലപ്പോഴും അഭിമുഖങ്ങളിൽ വളരെ സജീവമായ മാലിക്കാണ് സുകുമാരൻ മക്കളെ കുറിച്ചും മരുമക്കളെയും കൊച്ചുമക്കളെയും എല്ലാവരുടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മല്ലിക പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എല്ലാവർക്കും തിരക്കാണ്, മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും. ഞാൻ അവരുടെ ആരുടേയും കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല.
മരുമക്കലേക്കാൾ നല്ല കുക്ക് ഞാൻ തന്നെയാണ്. സുപ്രിയ കേക്കും ഐസ്ക്രീമുമൊക്കെയാണ് ഉണ്ടാക്കുന്നത്. പൂര്‍ണിമയ്ക്ക് മൂന്ന് മക്കളാണെന്നാണ് ഞാന്‍ പറയാറുള്ളത്. മൂത്തത് പ്രാര്‍ത്ഥനയും ഇളയത് നക്ഷത്രയും, പിന്നൊരു ആണ്‍കുഞ്ഞ് ഇന്ദ്രജിത്തും. മൂന്ന് പേരും മൂന്ന് ഐറ്റമാണ് പറയാറുള്ളത്. അമ്മേ പൂര്‍ണിമ അവിടെപ്പോയി ഇങ്ങനെയൊന്ന് കാണിച്ചാല്‍ മതിയെന്നാണ് ഇതേക്കുറിച്ച് ചോദിച്ചാല്‍ ഇന്ദ്രന് പറയുന്നത്. മക്കള്‍ രണ്ടാളും ഭക്ഷണപ്രിയരാണ്. ഇപ്പോള്‍ ഡയറ്റൊക്കെയായതിനാലാണ്.

എന്റെ കൊച്ചുമക്കൾ ഒന്ന് കൊണ്ടുവന്ന് എന്നെ കാണിക്കാത്തത് കൊണ്ട് എനിക്ക് മരുമക്കളോട് പ്രതിഷേധമാണ്. വൈകിട്ട് ട്യൂഷന് പോവണമെന്ന് പറയും. അതുകഴിഞ്ഞ് പിയാനോ പഠിക്കണം. കുഞ്ഞുങ്ങളെപ്പോലും കാണാന്‍ കിട്ടത്തില്ല. എട്ടര മണിക്ക് വന്ന് കയറുന്ന കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വാ എന്നൊക്കെ എങ്ങനെയാണ് പറയുന്നത്. രാവിലെ ആറര മണിക്ക് സ്കൂള്‍ ബസ് വരും. എന്തെങ്കിലും ആഹാരം കൊടുത്ത് കുഞ്ഞിനെ കിടത്തി ഉറക്ക് എന്ന് ഞാന്‍ തന്നെ പറയും.
പലപ്പോഴും മക്കൾ എവിടെയാണ് എന്നൊക്കെ ഞാൻ സമൂഹ മാധ്യമങ്ങൾ വഴിയാണ് അറിയുന്നത്. അവരെ കാണാനും അടുത്തിരിക്കാനുമൊക്കെ ഒരുപാട് ആഗ്രഹം ഉണ്ട്. അവർ ആരും എന്നെ ഒരിടത്തും യാത്ര കൊണ്ടുപോയിട്ടില്ല,ഇന്ദ്രന് ട്രിപ്പ് പോവുന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. തായ്ലന്ഡിലേക്കൊക്കെയാണ് വിളിക്കുന്നത്. അവനും ഭാര്യയും കറങ്ങാന്‍ പോവുന്നതിനിടയില്‍ നമ്മള്, സ്വര്‍ഗത്തിലെ കട്ടുറുമ്പാണോ എന്ന് ചോദിച്ചാല്‍ അല്ല, എന്നാലും അവര്‍ പോയി വരട്ടെ എന്നാണ് ആഗ്രഹിക്കാറുള്ളതെന്നായിരുന്നു മല്ലിക പറഞ്ഞത്. എത്ര തിരക്ക് ഉണ്ടെങ്കിലും ദിവസേനെ ഒന്ന് എല്ലാവരും വിളിക്കണം എന്ന് പറഞ്ഞാലും അതും കേൾക്കാറില്ല. ഞാൻ ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ മക്കളാണ് എന്നും മല്ലിക പറയുന്നുണ്ട്.
മല്ലിക സുകുമാരൻ ഈ കാര്യങ്ങൾ തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു, ഇപ്പോഴിതാ ഇതിന് കമന്റുകളുമായി ആരാധകർ എത്തിയിരിക്കുകയാണ്, കമന്റ് ഇങ്ങനെ, ആ അമ്മ വളരെ തമാശയായിട്ടാണ് എല്ലാം പറയുന്നത് എങ്കിലും അവരുടെ ഉള്ളിലെ വിഷമങ്ങളാണ് അതെല്ലാം, എത്ര തിരക്ക് ഉണ്ടെങ്കിലും നമ്മൾ കുറച്ച് സമയം അമ്മക്ക് വേണ്ടി മാറ്റിവെക്കണം, നിങ്ങൾക്ക് ആ അമ്മക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷമതായിരിക്കും, എല്ലാം നേടി തിരിച്ചു വരുമ്പോൾ അമ്മ ഇല്ലെങ്കിലോ… ആ അമ്മയുടെ നല്ല സമയം മുഴുവൻ നിങ്ങൾക്ക് വേണ്ടി മാറ്റിവെച്ചതാണ് അത് മറന്നുപോകരുത് എന്നുമാണ് ആരാധകർ താര കുടുംബത്തോട് പറയണത്..
Leave a Reply