
വിജയ്യും ഞാനും തമ്മിൽ പ്രണയമാണെന്ന് അതോടെയാണ് വാർത്ത വന്നത് ! ലിവിങ് ടുഗെതർനോടാണ് താല്പര്യം !രഞ്ജിനി ജോസ് !
മലയാള സിനിമ പിന്നണി ഗാനരംഗത്തും അതുപോലെ അഭിനയ രംഗത്തും ഒരുപോലെ തിളങ്ങിയ ആളാണ് രഞ്ജിനി ജോസ്. വിവാഹ മോചനം നേടിയ ശേഷം രഞ്ജിനി കൂടുതൽ ബോൾഡ് ആയിമാറുകയായിരുന്നു. അതുപോലെ വിജയ് യേശുദാസും പ്രശസ്ത ഗായകൻ എന്നതുപോലെ അഭിനയ രംഗത്തും അദ്ദേഹം സജീവമാണ്. ഇവർ ഇരുവരും പണ്ടുമുതൽ തന്നെ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. വിജയ് യേശുദാസ് വിവാഹ മോചനം നേടിയെന്ന വാർത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇന്നിതാ വിജയ്യുടെ ജന്മദിനത്തിൽ രഞ്ജിനി ജോസ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വിജു, ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ. ഐ ലവ് യൂ ഫോര്‍എവര്‍ എന്നായിരുന്നു രഞ്ജിനി കുറിച്ചത്. വിജയിനൊപ്പമുള്ള മനോഹരമായ ചിത്രവും ഗായിക പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ആശംസകള്‍ മാത്രമല്ല ഇവരുടെ സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്നാണ് വിവാഹമെന്നായിരുന്നു ചിലരുടെ ചോദ്യം. ഐ ലവ് യൂ എന്ന കമന്റാണ് പലരെയും സംശയത്തിലാഴ്ത്തിയത്.
ഇതിന് മുമ്പും ഇതുപോലെ ഇവരുടെ പേരിൽ ഇത്തരം വാർത്തകൾ വന്നപ്പോൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രഞ്ജിനി രംഗത്ത് വന്നിരുന്നു. സെലിബ്രിറ്റികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് രസമായി തോന്നിയേക്കാം. എന്നാല്‍ എല്ലാവരും മനുഷ്യരാണെന്ന കാര്യം മറക്കരുത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചിട്ടില്ല ഞാന്‍ ഇതുവരെ. പരിപാടികളിലൊന്നും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ള പരാതികളൊന്നും എന്നെക്കുറിച്ച് വന്നിട്ടില്ല.

ഞങ്ങൾ സുഹൃത്തുക്കൾക്ക് ഇടയിൽ ഒരു ബര്‍ത്ത് ഡേ പോസ്റ്റില്‍ എന്നെ ടാഗ് ചെയ്താല്‍ ഞാന്‍ അദ്ദേഹത്തെ കല്യാണം കഴിക്കാന്‍ പോവുന്നു എന്നാണോ. അങ്ങനെയായിരുന്നു വാര്‍ത്ത വന്നത്. നിങ്ങള്‍ക്കും സുഹൃത്തുക്കളും സഹോദരങ്ങളുമൊക്കെയില്ലേ, വൃത്തികേട് പറയുന്നതിനും എഴുതുന്നതിനും ലിമിറ്റില്ലേ. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ശക്തായ നടപടി ആവശ്യമാണെന്നാണ് പറയാനുള്ളതെന്നായിരുന്നു ഇതിന് മുമ്പ് രഞ്ജിനി പ്രതികരിച്ചത്.
കൂടാതെ ഒരു ഷൂട്ടിന് ഇടയിൽ നിൽക്കുമ്പോഴാണ് സത്യത്തിൽ ആദ്യമായി ഞാനും വിജയ് യേശുദാസും തമ്മിൽ പ്രണയമാണ് എന്ന രീതിയിലുള്ള വാർത്തകൾ കാണുന്നത്. ഞങ്ങൾ ഒരുമിച്ച് എടുത്ത ഒരു ചിത്രവും ചേർത്ത് വെച്ചായിരുന്നു വാർത്ത. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. അപ്പോൾ തന്നെ വിജയ് യെ വിളിച്ച് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ, നമ്മൾ പ്രണയത്തിലാണ് എന്ന് ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയ് പറഞ്ഞത്.
മനോഹരമായ രീതിയിൽ ഒരു വിവാഹ ബന്ധം വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് ആ വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോവാം. പക്ഷെ എന്റേത് വര്‍ക്കൗട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇനി വിവാഹമാന്നും ഉണ്ടാവില്ല. അഥവാ ഇനി അങ്ങനെ തോന്നുകയാണെങ്കിലും അത് ഒരു ലിവിങ് ടുഗെതര്‍ ആവും. പിന്നെ ജീവിതമല്ലേ, ഇനി മുന്നോട്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോഎന്നും രഞ്ജിനി പറഞ്ഞിരുന്നു.
Leave a Reply