
വിവാഹ ശേഷം ഞാൻ മഞ്ജുവിനെ അഭിനയിക്കാൻ വിടാതിരുന്നത് ഞാനായിരുന്നില്ല ! ഒന്ന് അഭിനയിക്കൂ മഞ്ജു എന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു ! ദിലീപ് !
ഒരു സമയത്ത് മലയാള സിനിമ ഹൃദയത്തിൽ സൂക്ഷിച്ച താര ജോഡികളായിരുന്നു മഞ്ജുവും ദിലീപും. സിനിമയിലെ ഇഷ്ട ജോഡി ജീവിതത്തിലും ഒന്നായപ്പോൾ അത് മലയാളികളെ ഏറെ സന്തോഷിപ്പിച്ചു. എന്നാൽ പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുന്നു എന്നറിഞ്ഞപ്പോൾ അത് അവരെ സ്നേഹിക്കുന്ന എല്ലാവർക്കും വേദന നൽകുന്ന വാർത്തയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ച് സിനിമ തന്നെ ഉപേക്ഷിക്കുന്നത്.
മഞ്ജുവിനെ മലയാളികൾ കണ്ടു കൊതി തീരുംമുമ്പ് തന്നെ അവർ സിനിമ വിട്ടിരുന്നു. ഇപ്പോഴതാ മഞ്ജു ദിലീപിന്റെ ഭാര്യയായിരുന്ന സമയത്ത് നാദിര്ഷയുമായി നടത്തിയ ദിലീപിന്റെ ഒരു പഴയ അഭിമുഖവും അതിൽ അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്. നേരിട്ടും അല്ലാതെയും ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട് താങ്കളുടെ ഭാര്യ എന്തുകൊണ്ടാണ് അഭിയിക്കാൻ വരാത്തതെന്ന് എന്നാണ് നാദിർഷ ദിലീപിനോട് ചോദിച്ചത്. അതിന് നടൻ നൽകിയ മറുപടി ഇതായിരുന്നു.

ചിരിച്ചുകൊണ്ടാണ് ദിലീപ് ഇതിന് മറുപടി നൽകിയത്. വിവാഹ ശേഷം അവളോട് ഞാൻ എന്തോരം പ്രാവശ്യം ഒന്ന് അഭിനയിക്കൂ മഞ്ജുവെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ.. അപ്പോൾ എന്നോട് പറയുന്നത് എന്താണെന്ന് അറിയാമോ.. എന്നെ നന്നായി നോക്കിക്കൊള്ളാം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നല്ലേ. എന്നിട്ട് ഇപ്പോൾ പറയുന്നു ജോലിക്ക് പോകാൻ എങ്ങനെ ശരിയാകും.. എന്നാണ് അവൾ എന്നോട് ചോദിക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞു രണ്ടുപേരും ജോലി ചെയ്താൽ ബാങ്കിൽ അത്രയും ക്യാഷ് വരില്ലേ എന്നാണ്.
ഇത് കേൾക്കുമ്പോൾ അവൾ ചോദിക്കുന്നത്, ഓ അപ്പോൾ അതിന് വേണ്ടിയാണോ… ആ പൈസയ്ക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചുകൊണ്ട് വന്നത് എന്നാണ്. അങ്ങനെ ചോദിക്കുന്ന ഒരാളോട് എന്ത് പറയാനാകും എനിക്ക്’ എന്നാണ് ദിലീപ് നാദിർഷക്ക് മറുപടി നൽകിയത്. എന്നാൽ ഇതേ അവസരത്തിൽ ദിലീപിന്റെ വിവാഹ മോചന ശേഷം ഇവരെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത്. മഞ്ജു പൊതു വേദിയിൽ ഒരു നൃത്തം ചെയ്യുന്നത് പോലും ദിലീപിന് ഇഷ്ടമായിരുന്നില്ല, അവരെ അതിന് അനുവദിച്ചിരുന്നില്ല എന്നുമാണ്. ഈ വിഡിയോകൾ രണ്ടും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
Leave a Reply