ഇന്നും ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി തുടരുന്നു ! 21 -ാം വയസിൽ ആ,ത്മ,ഹ,ത്യ ചെയ്ത നടി മോണലിൻ്റെ ഓ‍‌ർമ പങ്കുവെച്ച് സഹോദരി സിമ്രാൻ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയുടെ മുൻ നിര നായികയായിരുന്നു സിമ്രാൻ. മലയാള സിനിമ മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥത്തിലൂടെയാണ് തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് സിമ്രാൻ എത്തുന്നത്. പിന്നീട് തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറി. തൊണ്ണൂറുകളുടെ പകുതിയ്ക്കു ശേഷമാണ് നടി സിമ്രാൻ സിനിമയിലേക്ക് എത്തുന്നത്. വിജയ്, കമലഹാസൻ, അജിത്ത്, വിക്രം തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി തിരക്കേറിയ താരം വിവാഹത്തോടെ ഇടവേളയെടുത്തു. പിന്നീട് മികച്ച മികച്ച ക്യാരക്ട‍ർ വേഷങ്ങളിലൂടെ തിരികെ എത്തിയ സിമ്രാൻ ഇന്നും സിനിമയിൽ സജീവമാണ്.

മലയാളത്തിലും സിമ്രാന് ആരാധകർ ഏറെയായിരുന്നു.  ഇപ്പോൾ തൻ്റെ ഇരട്ട  സഹോദരിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിമ്രാൻ കുറിപ്പ് പങ്കുവെച്ചത്. എൻ്റെ സുന്ദരിയായ സഹോദരി മോണലിൻ്റെ സ്നേഹനിർഭരമായ ഓർമയിൽ, ഒരിക്കലും നിന്നെ മറക്കാനാവില്ല’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഒരു സമയത്ത് തമഴ് സിനിമയിലായിരുന്നു മോണൽ നേവൽ സജീവമായിരുന്നത്. മോഡലിംഗ്, ഫാഷൻ ഷോകളിലൂടെയാണ് മോണൽ സിനിമയിലേക്കെത്തുന്നത്. 2000 മുതൽ 2002 വരെയായിരുന്നു കാലഘട്ടത്തിലായിരുന്നു അഭിനേത്രിയായി തിളങ്ങിയത്. ഈ രണ്ടു വർഷത്തിനിടയിൽ തമിഴ് സിനിമയിൽ ഏതാനും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മോണലിന് കഴിഞ്ഞിരുന്നു.

വിജയ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം ബദ്രിയിൽ മോണൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു, നിർഭാഗ്യവശാൽ 2002 ഏപ്രിൽ 14 ന് ൽ ചെന്നൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ മോണലിനെ കണ്ടെത്തുകയായിരുന്നു. ഇന്നും നടിയുടെ മരണ കാരണം വ്യക്തമല്ല. പക്ഷെ മരണശേഷം മോണൽ ആത്‍മഹത്യ ചെയ്തതിൻ്റെ പേരിൽ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സിമ്രാൻ പത്രസമ്മേളനം നടത്തുകയും തൻ്റെ സഹോദരി മോണാലിനെ ആത്മഹത്യയിലേക്ക് നയിച്ചത് നർത്തകൻ പ്രസന്നയാണെന്ന് പറഞ്ഞു. മോണാലും സിനിമയിൽ കോറിയോഗ്രാഫറായിരുന്ന പ്രസന്നയും റിലേഷൻഷിപ്പിലാവുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നു.

മോണാലിന് ഒരുപാട് പ്രതീക്ഷകൾ കൊടുത്ത ശേഷം പ്രസന്ന അവളെ ഉപേക്ഷിച്ചപ്പോഴാണ് ജീവനൊടുക്കാൻ മോണൽ തീരുമാനിച്ചത് എന്നും സിമ്രാൻ ആരോപിച്ചിരുന്നു. അതുപോലെ നടി മുംതാസും അവളുടെ മാനേജർ റിയാസും മൊണാലിൻ്റെ 50,000 രൂപ വിലയുള്ള മേക്കപ്പ് കിറ്റും തെളിവുകളുള്ള വ്യക്തിഗത ഡയറിയും മോഷ്ടിച്ചതായും സിമ്രാൻ ആരോപിച്ചു. അവ‍ർ ഇരുവരുമായിരുന്നു മോണലിൻ്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം അവരുടെ ഫ്‌ളാറ്റിലെത്തിയവ‍‍ർ. പിന്നീട് മോണാലിൻ്റെ കേസും പതിവു പോലെ തെളിയിക്കപ്പെടാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *