തൃഷയുടെ ജീവിതം തകർത്തത് സിമ്പുവും റാണയും! സ്‌നേഹിച്ചു വഞ്ചിച്ചു! നടന്റെ തുറന്ന് പറച്ചിൽ വിവാദമാകുന്നു !

ഇന്ത്യൻ സിനിമ മുഴുവൻ ആരാധകരുള്ള താരമാണ് തൃഷ. ഒരു സമയത്ത് അവർ തമിഴ് സിനിമയുടെ മുൻ നിര നായികയായിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കൂടി തൃഷ സിനിമ ലോകത്തേക്ക് ശക്തമായി തിരികെയെത്തുകയായിരുന്നു. ശേഷം പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ കുന്ദവി എന്ന കഥാപാത്രമായി നിരവധി ആരാധകരെ സ്വന്തമാക്കാനും തൃഷക്ക് സാധിച്ചു. ഇപ്പോഴും അവിവാഹിതയായി തുടരുന്ന തൃഷ പ്രണയങ്ങളും, പി[പ്രണയ പരാജയങ്ങളും  ഗോസിപ്പുകളും എല്ലാം നേരിട്ടിരുന്നു.

ഇപ്പോഴിതാ തൃഷയെ കുറിച്ച് തമിഴ് നടൻ ബയല്‍വന്‍ രംഗനാഥന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സിനിമ ലോകത്ത് ഏറെ ചർച്ചയാകുന്നത്. തൃഷയ്ക്ക് വിവാഹ ജീവിതത്തോട് വിരക്തി വരാനുള്ള കാരണം തെന്നിന്ത്യന്‍ സിനിമയിലെ തന്നെ അറിയപ്പെടുന്ന നടന്മാരാണെന്നും ബയല്‍വാന്‍ പറയുന്നു. തൃഷ വിവാഹം വേണ്ടെന്ന് തീരുമാനിച്ചതിന് നടന്മാരായ സിമ്പുവും റാണയും ഉത്തരവാദികളാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇരുവരുമായി നടി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് രണ്ട് താരങ്ങളും ചതിച്ചതിനാല്‍ തൃഷയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാലാണ് 40 വയസില്‍ എത്തിയിട്ടും തൃഷ ഒരു കൂട്ട് കണ്ടുപിടിക്കാന്‍ തയ്യാറാകാത്തതെന്നുമാണ് ബയല്‍വന്‍ രംഗനാഥന്‍ പറയുന്നത്.

താൻ തൃഷയുമായി പ്രണയത്തിൽ ആയിരുന്നു എന്നും, എന്നാൽ ആ ബന്ധം ഉദ്ദേശിച്ചപോലെ വർക്ക് ആയിരുന്നില്ല, അതുകൊണ്ട് അത് സ്റ്റോപ്പ് ആയി പോയിരുന്നു എന്നും റാണാ റാണ ദഗുബാട്ടി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. അതേ സമയം  ചെറുപ്പം മുതല്‍ കുടുംബസുഹൃത്തുക്കളാണ് തൃഷയും സിമ്പുവും. രണ്ടുപേരും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്. കൂടാതെ ബിസിനെസ്സ് മാൻ വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു, പക്ഷെ അത് നടൻ ധനുഷുമായി തൃഷക്കുള്ള സൗഹൃദം വരുണിന് ഇഷ്ടമാകാതെ വരികയും ആ കാരണം കൊണ്ടുതന്നെ ആ വിവാഹം മുടങ്ങുകയുമായിരുന്നു.

കൂടാതെ തൃഷയും സിമ്പുവും ഇതുവരെയും  വിവാഹം കഴിക്കാത്തതിന്  പറഞ്ഞ കാരണവും ഒന്നു തന്നെയാണ് എന്നതാണ് ഏറെ രസകരമായ ഒന്ന്. വിവാഹം കഴിക്കാത്തതിൽ ഇരുവരും അടുത്തിടെ പറഞ്ഞത് ഒരേ കാര്യം. വിവാഹം കഴിച്ച്‌ പിന്നീട് വേര്‍പിരിയാന്‍ താല്‍പര്യമില്ലെന്നും തനിക്ക് അനുയോജ്യനായ ആളെ കണ്ടുമുട്ടുമ്പോൾ മാത്രമേ വിവാഹം കഴിക്കൂ എന്നും വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നാണ് തൃഷ പറഞ്ഞത്, ഇത് തന്നെയാണ് അടുത്തിടെ ചിമ്പുവും പറയുന്നത്. അങ്ങനെ ആണെങ്കിൽ ഇത്രയും മനപ്പൊരുത്തമുള്ള സ്ഥിതിക്ക് രണ്ട് പേര്‍ക്കും വിവാഹം കഴിച്ചൂടെയെന്നാണ് ആരാധകന്റെ ചോദ്യം.. അതെ സമയം ബയല്‍വന്‍ രംഗനാഥന്‍ അടുത്തിടെ പല നടിമാരെ കുറിച്ചും ഇത്തരം തുറന്ന് പറച്ചിൽ നടത്തിയിരുന്നു. നടന്റെ വാക്കുകൾ ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *