
നവ്യ ചോദിക്കുന്നത് അത്രയും കൊടുക്കും ! നവ്യ നായർ എന്ന ആ പേര് എന്റെ മനസ്സിൽ സ്വർണ്ണ ലിപികളിൽ എഴിതിയതാണ് ! ധ്യാൻ പറയുന്നു !
സിനിമകളെക്കാൾ കൂടുതൽ അഭിമുഖങ്ങൾ ഹിറ്റായ ആളാണ് ധ്യാൻ ശ്രീനിവാസൻ. തുറന്ന സംസാര രീതിയാണ് ധ്യാനെ കൂടുതൽ ജനപ്രിയനാക്കിയത്. ഈ കഴിഞ്ഞ വിഷു ദിനത്തിൽ വെറൈറ്റി മീഡിയക്ക് ധ്യാൻ നൽകിയ ഏറ്റവും പുതിയ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വിമര്‍ശനങ്ങളോടും ധ്യാൻ പ്രതികരിച്ചിരുന്നു. എന്ത് ചെയ്യണം, എന്ത് പറയണം എന്ന് അറിയാൻ കഴിയാത്ത ഒരു അവസ്ഥ ആയിപോയി. അച്ഛൻ ലാൽ സാറിനെ കുറിച്ച് അദ്ദേഹം ഹിപ്പോക്രാറ്റാണെന്ന് പറഞ്ഞപ്പോൾ, ഒരുപക്ഷെ ലാൽ സാറിനേക്കാൾ ആ വാർത്ത വായിച്ച എനിക്കാണ് ഏറ്റവും കൂടുതൽ വിഷമം വന്നത്.
ആ സംഭവം എന്റെ ഒരു ദിവസം തന്നെയാണ് നശിപ്പിച്ചത് എന്നാണ് ധ്യാൻ പറയുന്നത്. എന്തിന് അങ്ങനെ പറഞ്ഞു.., ഇപ്പോൾ അത് പറയേണ്ട കാര്യമുണ്ടോ.. എന്ന ചിന്തയാണ് എനിക്ക് വന്നത്. ആ സ്റ്റേറ്റ്മെന്റ് പറഞ്ഞയാളുടെ അല്ല. അവർ രണ്ടുപേരെയും ഇഷ്ടപ്പെടുന്ന എന്റെ ദിവസമാണ് സ്പോയിലായത്. കാരണം കുറച്ച് നാളുകൾക്ക് മുമ്പ് ഇവർ ഒരുമിച്ച് നിൽക്കുന്ന ആ ചിത്രം കണ്ട ഉടനെ, ഫേസ്ബുക്ക് പോലും ഉപയോഗിക്കാത്ത ഞാൻ അത് എടുത്ത് ലോഗിൻ ചെയ്ത് ആ ചിത്രം പോസ്റ്റ് ചെയ്ത ആളാണ്. കാരണം അത്ര ഇഷ്ടമായിരുന്നു അവരുടെ ആ കോംബോ. പക്ഷെ ഇപ്പോൾ ഈ സ്റ്റേറ്റ്മെന്റ് കേട്ടപ്പോൾ വിഷമം തോന്നിയത്. അച്ഛൻ കള്ളം പറഞ്ഞുവെന്നല്ല. ഇപ്പോൾ ആ സ്റ്റേറ്റ്മെന്റ് പറയേണ്ട കാര്യമില്ലായിരുന്നു എന്നാണ് ഉദ്ദേശിച്ചത് എന്നും ധ്യാൻ പറയുന്നു.

അതുപോലെ വളരെ വളരെ പഴയ ഒരു അഭിമുഖത്തിൽ ധ്യാൻ നവ്യ നായരോട് തനിക്ക് ഉണ്ടായിരുന്ന പണ്ടത്തെ ഒരു ഇഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നു. അതിൽ ധ്യാൻ പറയുന്നത് നവ്യ നായരെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും ധ്യാന്‍ പറയുന്നുണ്ട്. പക്ഷെ പൃഥ്വിരാജിനൊപ്പം വെള്ളിത്തിര എന്ന ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ഏറെ രാസകരമായി അദ്ദേഹം പറഞ്ഞിരുന്നു.
അതിനു ശേഷം നവ്യയെ കുറിച്ചുള്ള ചോദ്യങ്ങൾ ധ്യാൻ നേരിടാറുണ്ട്. അത്തരത്തിൽ, വിഷുകൈനീട്ടം കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ ധ്യാൻ പറഞ്ഞത് നവ്യക്കും കുറച്ച് സ്വർണ്ണ നാണയങ്ങൾ കൊടുക്കാം, എത്രയെണ്ണം കൊടുക്കുമെന്ന് ചോദിച്ചപ്പോൾ നവ്യ ചോദിക്കുന്ന അത്രയും കൊടുക്കുമെന്നാണ് ധ്യാൻ പറയുന്നത്. അതിനുള്ള കാരണവും ധ്യാൻ പറഞ്ഞു…. തന്റെ മനസിൽ അത്രയും സ്വർണലിപികളിൽ എഴുതപ്പെട്ട പേരാണ് നവ്യയെന്നും ധ്യാൻ തമാശ കലർത്തി പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നുണ്ട്.
അതുപോലെ ഇപ്പോൾ തന്റെ അഭുമുഖങ്ങൾ കണ്ടു ഒരുപാട് പേര് എന്റെ ഫാനായി എന്നൊക്കെ നേരിൽ കണ്ടപ്പോൾ പറഞ്ഞു എന്നും, ഒരുപാട് പേര് ഇഷ്ടപെടുന്നു എന്നുപറഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും, ഞാൻ ആഗ്രഹിച്ച സ്നേഹം ഇപ്പോൾ കിട്ടുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
Leave a Reply