
സൗന്ദര്യം, അതിപ്പോൾ ആരുടെ ആയാലും ആസ്വദിക്കുന്നത് ഒരു തെറ്റല്ല ! തൃഷയുടെ ഭംഗി കണ്ട് ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നുപോയി ! തുറന്ന് പറച്ചിൽ !
ജയറാം നമ്മുടെ സൂപ്പർ സ്റ്റാർ ആണ്, ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ ഹീറോയായി തിളങ്ങിയ ജയറാമിന് പക്ഷെ തന്റെ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല. മലയാള സിനിമക്ക് ജയറാം എന്ന നടൻ അന്യനായി കൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. മറ്റു ഭാഷകളിൽ ചെറിയ വേഷങ്ങളിലാണ് ഇപ്പോൾ ജയറാമിനെ കാണാൻ സാധിക്കുന്നത്. എന്നാൽ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ പ്രശംസ നേടികൊടുത്തിരുന്നു.
വമ്പൻ താര നിര അണിനിരന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം വലിയ വിജയമായിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാവം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഇതിന് മുമ്പ് സിനിമ സെറ്റിലെ തന്റെ അനുഭവങ്ങൾ ജയറാം സംസാരിച്ചിരുന്നു. ബിഹൈന്റ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.. ആ വാക്കുകൾ ഇങ്ങനെ, മണിരത്നത്തിന്റെ മാന്ത്രികതയാണ് പൊന്നിയിൻ സെൽവനെന്ന് ജയറാം പറയുന്നു. ജയം രവി, കാർത്തി, പാർത്ഥിപൻ, ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഈ അഭിനേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നതിലാണ്. അരുൾമൊഴി വർമനായി ജയം രവിയിലേക്ക് എത്തിയത് എന്താണെന്ന് നമ്മൾ ചിന്തിക്കേണ്ട കാര്യം ഇല്ല. രാജാരാജ ചോളനായിട്ട് രാവിലെ വേഷം കെട്ടി രവി കാരവനിൽ നിന്നിറങ്ങി നടന്നു വരുമ്പോൾ കണ്ണ് പെടേണ്ട എന്ന് പറയും.

അത്രയും ഭംഗിയായിരുന്നു അദ്ദേഹത്തെ ആ വേഷത്തിൽ കാണാൻ. എന്റെ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞാലും പിന്നെയും കുറച്ച് അധികം നേരം ഞാൻ ലൊക്കേഷനിൽ തന്നെ നിൽക്കാറുണ്ട്, ഷൂട്ടിങ് കാണാൻ തന്നെ വളരെ മനോഹരമായിരുന്നു. ഐശ്വര്യയും തൃഷയും മറ്റു പലരും അണിഞ്ഞിരുന്നത് ഒർജിനൽ ആഭരണങ്ങൾ തന്നെയാണ്. കുന്ദവി ദേവിയായി തൃഷയാണ് അഭിനയിച്ചത്. സുന്ദര ചോഴന്റെ കൊട്ടാരം ഉണ്ട്, ആ കൊട്ടാരത്തിലെ സീൻ എടുക്കുമ്പോൾ കുന്ദവി ദേവി സിംഹാസനത്തിൽ ഇരിക്കുന്നുണ്ട്. ഞാൻ ഇങ്ങനെ കുറേ നേരം അവരുടെ ആ ഭംഗി ആസ്വദിച്ച് നിന്നു, ഭംഗി അതിപ്പോൾ നമ്മൾ ആണിന്റെ ആയാലും പെണ്ണിന്റെ ആയാലും പ്രകൃതിയുടെ ഭംഗി ആയാലും ആസ്വദിക്കുമല്ലോ.
എന്നാൽ ഞാൻ ഇങ്ങനെ ഒരുപാട് നേരം നോക്കുമ്പോൾ തൃ,ഷയ്ക്ക് തെറ്റായി തോന്നേണ്ട എന്ന് കരുതി ഞാൻ പോയി പറഞ്ഞു, അമ്മാ. നീങ്ക നല്ല ഭംഗിയായിരിക്കുന്നത് കൊണ്ടാണ് ഞാൻ നോക്കിയിരിക്കുന്നത്. മറ്റൊന്നും വിചാരിക്കരുതെന്ന്. അത്ര ആപ്റ്റ് ആണ് ആ കഥാപാത്രത്തിന് തൃഷ, പിന്നെ ഐശ്വര്യ റായുടെ ഭംഗി പറയേണ്ട കാര്യം ഇല്ലല്ലോ. ലോക സുന്ദരി എന്ന് പറഞ്ഞാലും മണിരത്നത്തിന്റെ ക്യാമറയുടെ മുന്നിൽ വരുമ്പോൾ അവർക്കൊരു പ്രത്യേക സൗന്ദര്യം ഉണ്ട്. അതുപോലെ തന്നെ വന്ദിയ തേവനായി എന്റെ കൂടെയുള്ള കാർത്തിക്ക് പകരം വേറെ ആളില്ല എന്ന് തോന്നിപ്പോവും
Leave a Reply