
ഇവിടെ നല്ല സിനിമ ഉണ്ടാകാൻ മോഹൻലാലും മമ്മൂട്ടിയും തന്നെ വേണമെന്നൊന്നും ഇല്ല ! അവർ മാത്രം പണം ഉണ്ടാക്കിയാൽ മതിയോ ! സുരേഷ് കുമാർ !
മലയാള സിനിമ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തുറന്ന് പറഞ്ഞ ആളാണ് നിർമ്മാതാവ് സുരേഷ് കുമാർ. അദ്ദേഹം ഒരു പ്രശസ്ത നിർമാതാവ് എന്നതിലുപരി കേരള ഫിലിം ചേമ്പർ പ്രേസിടെന്റും കൂടിയാണ്. ഇപ്പോഴതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, താരങ്ങൾ പ്രതിഫലം കുറക്കണം എന്നാണ് അദ്ദേഹം പറയുന്നത്.
മലയാളത്തിൽ ഇപ്പോൾ ഇവിടെ നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകാൻ അതിനായി മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല, ഞാന്‍ നസീര്‍ സാറിനെ വെച്ച് വരെ സിനിമ നിര്‍മ്മിച്ചിട്ടുള്ള ആളാണ്. വലിയ താരങ്ങളെ വച്ച് മാത്രമേ സിനിമ എടുക്കു എന്നുള്ള വാശിയോ അതിഅതിലൊരു ത്രില്ലോ ഒന്നും എനിക്കിതുവരെ തോന്നിയിട്ടില്ല. മലയാള സിനിമ ഒരുപാട് വളർന്നു. നമ്മുക്ക് ഇപ്പോള്‍ ഒരുപാട് ചോയ്സ് ഉണ്ട്.
നിർമ്മാതാക്കളും മനുഷ്യരാണ്, അവർ മരം കുലുക്കിയല്ല കാശ് കൊണ്ടുവരുന്നത്. അത് താരങ്ങൾ മനസിലാക്കണം. വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്താല്‍ മാത്രമേ വലിയ നിര്‍മ്മാതാവോ വലിയ നിര്‍മ്മാണ ബാനറോ ആവൂ എന്നൊന്നുമില്ല. നല്ല സിനിമകൾ ചെയ്താൽ ഈ പേരുകൾ തന്നെ ഉണ്ടാകും. ലാൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെങ്കിലും ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന അഭിനേതാക്കളെ വെച്ചാണ് അത് ചെയ്യേണ്ടത് എന്നും സുരേഷ് പറയുന്നു.

ഇവിടെ വലിയ താരങ്ങൾ മാത്രം പണം സമ്പാദിച്ചാൽ മതിയോ, ഒരു പടം ഓടുന്നത് ഒരു ഹിറോ അല്ലെങ്കില്‍ ഹീറോയിന്, സംവിധായകന് എന്നിവരുടെ വാല്യു വെച്ചാണ് അതിന് താഴെ ആരാണുള്ളതെന്ന് ഇവിടുത്തെ ജനങ്ങള്‍ നോക്കാറില്ല. അതില്‍ ചില രണ്ടാം കിട താരങ്ങള്‍ 20 ഉം 30 ഉം ലക്ഷം രൂപയൊക്കെ വീതം വാങ്ങുന്നുണ്ട്. അതിന് പകരം ഞങ്ങള്‍ പുതിയ ആള്‍ക്കാരെ കൊണ്ടുവരും. വേറെ ആള്‍ക്കാരെ കൊണ്ടുവരും. അതു മതി അതിന്റെ ആവശ്യമേയുള്ളു. ഇവര്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല ഇവരുടെ തല പോസ്റ്ററില്‍ ഒട്ടിച്ചാല്‍ എത്ര പേര് വന്നു കാണും. ഒരു ഹീറോയുടെ പടം പോസ്റ്ററിലൊട്ടിച്ചാല് ആളു കയറും. ഞാനും അഭിനയിക്കുന്നയാളാണ് പക്ഷേ എന്റെ തല പോസ്റ്ററില്‍ കണ്ടാല്‍ ആരേലും കയറുമോ. ഞാന്‍ ഇന്നലെ കുറച്ചു പേരെ വിളിച്ചു പറഞ്ഞു നിങ്ങള്‍ വാങ്ങിക്കുന്ന പ്രതിഫലം വളരെക്കൂടുതലാണെന്ന് എന്നും സുരേഷ് കുമാർ പറയുന്നു.
Leave a Reply