
മോഹന്‍ലാലിന്റെ പ്രതിഫലം 20 കോടി ! രണ്ടാം സ്ഥാനം മമ്മൂട്ടി ! നാല് മാസം കൊണ്ട് മലയാള സിനിമയുടെ നഷ്ടം 200 കോടി ! പുതിയ റിപ്പോർട്ട് !
മലയാള സിനിമ ലോകത്ത് ഇപ്പോൾ താരങ്ങളുടെ പ്രതിഫലം ഒരു വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സൂപ്പർ താരങ്ങൾ ഉൽപ്പടെ അവരുടെ പ്രതിഫലം കുറച്ചാൽ മാത്രമേ ഇനി സിനിമ വ്യവസായം നിലനിൽക്കൂ എന്ന് പലപ്പോഴായി നിർമ്മാതാക്കൾ പറയുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് ശ്കതമായി സംസാരിച്ചുകൊണ്ട് നിർമ്മാതാവ് സുരേഷ് കുമാർ മുന്നോട്ട് വന്നിരുന്നു. സിനിമകൾ വലിയ പരാജയമാണ് എങ്കിൽ പോലും പ്രതിഫലത്തിന്റെ കാര്യത്തിൽ താരങ്ങൾ യാതൊരു കുറവും കാണിക്കുന്നില്ല എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ഇപ്പോഴിതാ ഈ സാഹചര്യത്തിൽ മലയാള താരങ്ങളുടെ പ്രതിഫലത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ‘ദി ഫോർത്ത്’ പുറത്ത് വിട്ടിരിക്കുകയാണ്. അതിൽ പറയുന്നത് ഇങ്ങനെ, മോഹന്‍ലാല്‍ ഒരു സിനിമയ്ക്കായി വാങ്ങാറുള്ളത് 20 കോടിയാണ് എന്നാണ് റിപ്പോർട്ട്. മലയാള സിനിമയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാല്‍ ആണ്. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ ആണ് മോഹന്‍ലാലിന്റെ അവസാനത്തെ തിയേറ്റര്‍ വിജയം നേടിയ ചിത്രം. ബാക്കിയെല്ലാം ചിത്രങ്ങളും വലിയ പരാജയമായിരുന്നു.
ശേഷം രണ്ടാമത് മമ്മൂട്ടിയാണ്. 15 കോടി വരെയാണ് മമ്മൂട്ടിയുടെ പ്രതിഫലം. ഈ വര്‍ഷം പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും തിയേറ്ററില്‍ വലിയ വിജയം നേടിയില്ല. മറ്റൊരു ചിത്രം ഗംഭീര പരാജയമായി മാറി. മൂന്ന് സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ജനപ്രിയനാണ്. 12 കോടിയാണ് നിലവില്‍ ദിലീപിന്റെ പ്രതിഫലം. ആറ് സിനിമകളാണ് നടന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

അടുത്തത് പൃഥ്വിരാജ് ആണ് 7.5 കോടിയാണ് പൃഥ്വിരാജിന്റെ പ്രതിഫലം. രേഷ് ഗോപിയുടെ പ്രതിഫലം 5 കോടിയാണ്. എട്ടോളം സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. മൂന്ന് കോടിയാണ് കുഞ്ചാക്കോ ബോബന്, നിവിന്‍ പോളി എന്നിവര്‍ പ്രതിഫലമായി കൈപറ്റാറുള്ളത്. ടൊവിനോ തോമസിന്റെ പ്രതിഫലം രണ്ട് കോടിയാണ്. ഷെയ്ന് നിഗം, ബേസില്‍ ജോസഫ് എന്നിവര്‍ഒരു സിനിമയ്ക്കായി വാങ്ങുന്നത് 75 ലക്ഷം രൂപയാണ്. നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മഞ്ജു വാര്യർ ആണ്. 75 ലക്ഷം മുതൽ ഒരു കോടിവരെയാണ് മഞ്ജു വാങ്ങുന്നത്.
മഞ്ജുവിന്റെയും എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. നടിമാരിൽ രണ്ടാം സ്ഥാനത്ത് പാർവതി തിരുവോത്ത് ആണ് 75 ലക്ഷമാണ് നടിയുടെ പ്രതിഫലം. 50 ലക്ഷമാണ് ഭാവനയുടെ പ്രതിഫലം. ചെറിയ ബജറ്റുകളിലാണ് മലയാള സിനിമകള്‍ ഒരുങ്ങാറുള്ളത്. ബജറ്റിന്റെ 60 ശതമാനവും പ്രധാന താരത്തിനുള്ള പ്രതിഫലത്തിന്റെ ഇനത്തിലാണ് പോകുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാള സിനിമ നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണ് എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ഇറങ്ങിയ 70ല്‍ അധികം സിനിമകളില്‍ ആകെ വിജയിച്ചത് ‘രോമാഞ്ചം’ മാത്രമാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം 64 കോടിയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ഇതോടെ കഴിഞ്ഞ മാസം മലയാള സിനിമയ്ക്ക് സംഭിച്ച നഷ്ടം 200 കോടി രൂപയാണ്.
Leave a Reply