
കോടികൾ വിലയുള്ള താരങ്ങൾ ! ഏറ്റവും കുറവ് പ്രതിഫലം ജയറാമിന് ! ഏറ്റവും കൂടുതൽ ഈ നടനും! ലിസ്റ്റ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ !
ഇന്ത്യൻ സിനിമയിലെ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് പൊന്നിയൻ സെൽവൻ. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പൊന്നിയൻ സെൽവൻ 2’ ഒട്ടും നിരാശപ്പെടുത്തുന്ന പ്രകടനമല്ല കാഴ്ച്ച വെച്ചത്. പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗവും വളരെ വലിയ വിജയമായിരുന്നു. ആദ്യ ഭാഗം ഇന്ത്യയിൽ മാത്രം നേടിയത് 327 കോടി രൂപയായിരുന്നു. രണ്ടാം ഭാഗം ഈ റെക്കോർഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 കോടി രൂപ ബജറ്റിലാണ് മണിരത്നം ഈ ചിത്രം ഒരുക്കിയത്. തമിഴിനു പുറമേ, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
വമ്പൻ താരനിര തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്വന് പറഞ്ഞു വെയ്ക്കുന്നത്. ചിത്രം ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേപേരിലുള്ള പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

തമിഴ് പടക്ക് ഒപ്പം മലയാള സാനിധ്യം കൂടി വന്നതോടെ കേരളത്തിലും ചിത്രം ഏറെ കൈയ്യടി നേടി പ്രദർശനം തുടരുകയാണ്. ജയറാം, ഐഷ്വര്യ ലക്ഷ്മി എന്നിവർ വളരെ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഐശ്വര്യറായി ബച്ചന്, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്ത്ഥിപന്, ശരത് കുമാര്‍, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന പൊന്നിയിന്‍ സെല്വന് ഇതുവരെ ഉള്ള എല്ലാ സിനിമകളുടെയും റെക്കോർഡ് ബ്രേക്ക് ചെയ്യുമോ എന്നാണ് ആരാധകരുടെ ചോദ്യം.
കളക്ഷൻ റിപ്പോർട്ട് ശ്രദ്ധ നേടുന്നത് പോലെ ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലം കൂടി വർത്തയാകുകയാണ്. കണക്കുകൾ ഇങ്ങനെ, സിനിമയിൽ വിക്രമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 12 കോടി രൂപയാണ് വിക്രമിന് ലഭിച്ച പ്രതിഫലം. തൊട്ടുപിന്നിൽ ഐശ്വര്യ റായ് ആണ്. 10 കോടിയായിരുന്നു ഐശ്വര്യയുടെ പ്രതിഫലം. ജയം രവിക്ക് എട്ട് കോടിയും, കാർത്തിക്ക് 5 കോടി രൂപയും തൃഷയ്ക്ക് 2.5 കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്. ശേഷം ചിത്തത്തിലെ മറ്റൊരു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവർക്ക് ഒന്നര കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ‘കുറുപ്പ്’ എന്ന സിനിമയിൽ കൂടി മലയാളത്തിലും ശ്രദ്ധ നേടിയ നടി ശോഭിതയ്ക്കും ജയറാമിനും ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.
Leave a Reply