
ഗിന്നസ് റെക്കോർഡ് ലഭിക്കും ! ഏറ്റവും കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട ആരോഗ്യമന്ത്രി എന്ന നിലയിൽ ! വിമർശനവുമായി ഗണേഷ് കുമാർ !
കേരളത്തെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടി ഇപ്പോൾ അരങ്ങേറിയിരിക്കുകയാണ്. കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ വന്ദന ദാസ് ആ,ക്ര,മണത്തില്‍ കൊ,ല്ല,പ്പെ,ട്ട സംഭവത്തില്‍ ഇപ്പോൾ വലിയ പ്രതിനിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ ഈ സംഭവത്തോട് വളരെ വലിയ വേദനയും പ്രതിഷേധവുമാണ് പത്തനാപുരം എം എൽ എ കൂടിയായ ഗണേഷ് കുമാർ അറിയിച്ചത്. ആരോഗ്യമത്രി വീണ ജോർജിന്റെ വാക്കുകളോട് വളരെ വലിയ വിമർശനമാണ് അദ്ദേഹം ഇപ്പോൾ അറിയിച്ചത്. കുട്ടി ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്സ്പീരിയന്‍സ്‌ഡ് അല്ല. അതുകൊണ്ട് ആക്രമണം ഉണ്ടായപ്പോള്‍ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്. ഓടാന്‍ സാധിക്കാതെ കുട്ടി വീണുപോയപ്പോള്‍ ആക്രമിക്കപ്പെട്ടതാണ് എന്നാണ് ഈ സംഭവത്തോട് വീണ ജോർജ് പ്രതികരിച്ചത്.
ഇതിന് മറുപടി നല്കിയിരിക്കുകയാണ് ഗണേഷ് കുമാർ. ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്നാണ് ഇതിന് മറുപടിയായി ഗണേഷ് കുമാര്‍ ചോദിച്ചത്. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയ ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരന്തരം ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പിഴവും എംഎല്‍എ ചൂണ്ടികാട്ടി. ഇത്തരം വിഷയങ്ങളില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയല്ലാതെ മറുപടി പുറത്ത് വരാറില്ല. ഞാന്‍ തന്നെ വിഷയം നിയമസഭയില്‍ ഉയര്‍ത്തിയപ്പോള്‍ മന്ത്രി റിപ്പോര്‍ട്ട് തേടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലായെന്നത് സങ്കടകരമായ കാര്യമാണെന്നും എംഎല്‍എ പറഞ്ഞു.

വളരെ വേദനാജനകമായ ഒരു സംഭവമാണ് നടന്നതെന്നും അദ്ദേഹം പറയുന്നു. കോട്ടയം സ്വദേശി ഡോക്ടര്‍ വന്ദന ദാസാണ് (23) ജോലിയ്ക്കിടെ കൊല്ലപ്പെട്ടത്. നെടുമ്ബന യുപി സ്കൂള്‍ അദ്ധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിപക്ഷവും ആരോഗ്യമന്ത്രിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പൊലീസിന്‍റെ കൃത്യമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരടേണ്ടി വന്നത് ആരോഗ്യ മന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും വി ഡി സതീശൻ പരിഹസിച്ചു.
ഈ സംഭവത്തിൽ ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോ,ലീ,സ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Leave a Reply