
ഇപ്പോഴും ആ രീതിയിൽ എന്നെ കാണുന്നവരുണ്ട് ! പേടിച്ച് ഒന്നരക്കൊല്ലം വീടിന് പുറത്തിറങ്ങിയില്ല ! ജാഫർ ഇടുക്കി പറയുന്നു !
ഇന്ന് മലയാള സിനിമ രംഗത്ത് വളരെ തിരക്കുളള ഒരു നടനാണ് ജാഫർ ഇടുക്കി. ചെറിയ വേഷങ്ങളിൽ തുടക്കം കുറിച്ച ജാഫർ ഇന്ന് നിരവധി ശ്കതമായ കഥാപാത്രങ്ങളിൽ കൂടി വിസ്മയിപ്പിക്കുകയാണ്. ഇപ്പോഴതാ വൺ ഇന്ത്യ ചാനലിന് അദ്ദേഹം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഷെയിൻ നിഗത്തിന്റെ സിനിമയിൽ വിലക്കിയതിന് കുറിച്ചും അദ്ദേഹം സംസാരിച്ചു. ഷെയിനെ എനിക്ക് വർഷങ്ങൾക്ക് മുമ്പ് തൊട്ടുതന്നെ അറിയാം, ഇഷ്ക് എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഉള്ളത് പറയാലോ ആ കൊച്ചനെ ഈ പറയപ്പെടുന്ന രീതിയിൽ ലൊക്കേഷനിൽ വരുന്നതോ ഞാൻ കണ്ടിട്ടില്ല. ഞാൻ ഉള്ള കാര്യമാണ് പറയുന്നത്. എനിക്കിപ്പോഴും നമ്മുടെ മോനെപ്പോലൊരു കുഞ്ഞാണ്. പറയുന്നവർ കൃത്യമായ തെളിവുകൾ കൊണ്ട് വരണം. ചുമ്മാ ഒരാൾക്കെതിരെ ആരോപണമുന്നയിക്കരുതെന്നും ജാഫർ ഇടുക്കി പറയുന്നു, ഇതുപോലെ എനിക്ക് എതിരെയും ഒരിക്കൽ ഒരുന ആരോപണം വന്നിരുന്നു, മണിച്ചേട്ടന്റെ പേരിൽ, തന്റെ ആത്മാർഥ സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടൻ കലാഭവൻ മണി. അദ്ദേഹമാണ് മിമിക്രി കലാകാരണയായിരുന്ന എന്നെ സിനിമയിൽ എത്തിച്ചത്.

അദ്ദേഹത്തിന്റെ മ,ര,ണത്തിന് ശേഷം പലരും എന്നെ ഒരു കുറ്റവാളിയെപോലെയാണ് കണ്ടിരുന്നത്. മണിയുടെ ആളുകളുടെ എടുത്ത് നിന്ന് ഭീ,ഷ,ണി പോലും താനും കുടുംബവും നേരിട്ടിരുന്നുവെന്നും ജാഫര്‍ ഇടുക്കി പറയുന്നു. തങ്ങള്‍ സുഹൃത്തുക്കളെല്ലാവരും കൂടി കു,ടി,പ്പിച്ചു കൊ,ന്നു വെന്നാണ് കേ,സെന്നും പൊതുജനം വിചാരിച്ചിരുന്നതും ജാഫര്‍ തുറന്ന് പറയുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പാവപ്പെട്ടവരാണ്.
മണി ചേട്ടന്റെ പാടി എന്ന സ്ഥലത്ത് അന്നും തലേന്നും കുറെ ആളുകള്‍ വന്നുപോയി. വന്നവര്‍ നല്ലത് ചെയ്യാന്‍ വന്നതാണോ മോശം ചെയ്യാന്‍ വന്നതാണോ ഇവനൊക്കെ എവിടുന്ന് വന്നുകയറിയതാണെന്നൊക്കെയുള്ള ചിന്താഗതി അവര്‍ക്ക് വന്നതില്‍ തെറ്റ് പറയാനൊക്കില്ല. പക്ഷെ മണി ഭായ് തനിക്ക് സ്വന്തം സഹോദരനെപോലെ ആയിരുന്നു എന്നും, താൻ കണ്ടത്തിൽവെച്ച് വളരെ വലിയൊരു മനുഷ്യ സ്നേഹിയാണ് അദ്ദേഹം. ഇത് കാരണം എന്റെ കുടുംബവും ഏറെ വിഷമിച്ചിരുന്നു എന്നും ഗഫാർ പറയുന്നു.
ഒരു പുരോഹിത കുടുംബത്തിൽ ഉള്ള ആളാണ് ഞാൻ. എന്റെ കുടുംബത്തിൽ എല്ലവരും ബഹുമാനിക്കുന്ന പള്ളിയിലെ മുസലിയാർമാരുണ്ട്. അവർക്കും ഞാൻ കാരണം ഒരുപാട് വിഷമതകൾ ഉണ്ടായി. കാരണം അവർ പള്ളിയിൽ നല്ല കാര്യങ്ങൾ പ്രസംഗിക്കുമ്പോൾ നിങ്ങളുട കുടുംബത്തിലെ ആ ജാഫറിനെ കുറിച്ച് ഇങ്ങനെയൊക്കെ കേൾക്കുന്നതോ എന്ന് ആരെങ്കിലും തിരിച്ച് ചോദിച്ചാലോ എന്ന് അവരും വിഷമിച്ചിരുന്നു. സത്യത്തിൽ അന്നൊക്കെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പേടിയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply