
ശെരിയാണ്, ഞാൻ സുന്ദരിയല്ല ! അമ്മയെ പോലെ സൗന്ദര്യമില്ല ! ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ! ഇനി വയ്യ ! ഖുശ്ബുവിന്റെ മകൾ പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമ ആരാധിച്ച നടിയായിരുന്നു ഖുശ്ബു. അവരുടെ പേരിൽ അമ്പലം വരെ പണിത് പൂജിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇന്നും അവർ തന്റെ അതേ സൗന്ദര്യത്തോടെ സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങിന് നിൽക്കുന്നു. പ്രശസ്ത നടനും സംവിധായകനുമായ സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ, മൂത്ത മകൾ അവന്തിക, ഇളയ മകൾ അനന്തിത. ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഇളയ മകൾ അനന്തിത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
പ്രശസ്തരായവരുടെ മക്കൾ വലിയ ഭാഗ്യം ചെയ്തവരാണെന്ന് പലരും പറയും പക്ഷെ സത്യം അതൊന്നുമല്ല, ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു രീതിയിൽ അവരെ എപ്പോഴും മറ്റുള്ളവർ വേട്ടയാടിക്കൊണ്ടിരിക്കും. സൗന്ദര്യ കുറവിന്റെ പേരിൽ ബാല്യകാലം മുതല്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഓര്മവെച്ച നാൾ മുതൽ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണ് ഞാൻ, ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ സമൂഹ മാധ്യമങ്ങളിൽ എത്തുകയും അത് കൈകാര്യം ചെയ്യുകയും ചെയ്തത്. എന്നാല്‍ ഇതിലൂടെ വരുന്ന പലരുടെയും കമന്റുകള്‍ വേദന ഉണ്ടാക്കുന്നത് ആയിരുന്നു. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ആ കാരണത്താൽ ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹസിക്കപ്പെട്ടു.

ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു. അതിൽ പ്രധാനമായും അമ്മയുമായുള്ള താരതമ്യത്തിന്റെ പുറത്തായിരുന്നു. അമ്മ സുന്ദരിയാണല്ലോ. എനിക്ക് അമ്മയെപ്പോലെ സൗന്ദര്യമില്ല, എനിക്ക് ആകര്ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും അനന്തിത പറയുന്നു. ഒരു താരകുടുംബത്തിലെ അംഗമായതിനാല്‍ തങ്ങള്‍ എല്ലായ്പ്പോഴും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു, ആയതിനാൽ അതിന്റെ നല്ല വശവും മോശ വശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
എല്ലാത്തിനും ഒടുവിൽ ഞാൻ എന്റെ ശരീര ഭാരം ഏറെ പ്രയാസപ്പെട്ടു കുറച്ചു, എന്നാൽ അപ്പോഴും കേട്ടിരുന്നു വിമർശനം. ഞാൻ ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് എന്റെ ലക്ഷ്യത്തിലെത്തിയത്. എന്നാല്‍ ചിലര്‍ പറയുന്നത് ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ്. ഇത് ഇങ്ങനെ വർഷങ്ങളായി ഒരുപാട് മോശം വാക്കുകള്‍ ആദ്യമൊക്കെ ഇനി എനിക്ക് വയ്യ, മടുത്തു എന്നൊക്കെ തോന്നിയിരുന്നു, പിന്നീട് ഇതെല്ലാം കേട്ട് കേട്ട് അതൊക്കെ എനിക്ക് ഒരു പ്രശ്നം അല്ലാതായി മാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട് എന്നും അനന്തിത പറയുന്നു. നിരവധി പേരാണ് താരപുത്രിക്ക് കൈയ്യടിക്കുന്നത്.
Leave a Reply