
‘എന്റെ ബോയിക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു’ ! ഗോപി സുന്ദറിന് വ്യത്യസ്തമായ ആശംകളുമായി ഭാര്യ അമൃത സുരേഷ് !
ഏറെ വിവാദങ്ങൾ ഉണ്ടായ താര ജോഡികളായിരുന്നു അമൃത സുരേഷും ഗോപി സുന്ദറും. വിവാഹിതനനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഗോപി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് 12 വർഷത്തിൽ കൂടുതൽ അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. ആയ ബന്ധം അവസാനിച്ചു എന്നുപറയാതെ തന്നെ ഗോപി സുന്ദർ അമൃതയുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്നു എന്ന വാർത്ത പങ്കുവെച്ചതിനെ തുടർന്നാണ് ഇരുവരും വളരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടത്.
എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് ഇരുവരും, അതുകൊണ്ട് തന്നെ സ്മൂഹ മാധ്യമങ്ങളിൽ ഇവർ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരട്ടെ വേഗം ശ്രദ്ധ നേടുകയും ചെയ്യും. അത്തരത്തിൽ ഇപ്പോഴിതാ അമൃത പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഇന്ന് ഗോപി സുന്ദറിന്റെ ജന്മദിനമാണ്. ഗോപി സുന്ദറിന് ആശംസകൾ അറിയിച്ചുകൊണ്ട് അമൃത കുറിച്ചത് ഇങ്ങനെ, എന്റെ ബർത്ത് ഡെ ബോയ്ക്ക് ഇന്ന് പതിനെട്ട് വയസ് തികഞ്ഞു’, എന്നാണ് ഗോപി സുന്ദറിനെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. അമൃതയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ആശംസകളുമായി എത്തി. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്.

ഗോപി സുന്ദറും അമൃതയും പാപ്പുവും ചേർന്ന് അഗതിമന്ദിരത്തിലാണ് ഇത്തവണ ജന്മനിധം ആഘോഷിച്ചത്. പാട്ടും ഡാൻസും കേക്ക് മുറിയും ഒക്കെയായി ഗോപിയുടെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് അമൃത. അടുത്തിടെയായിരുന്നു അമൃതയുടെ പിതാവ് മ,ര,ണപ്പെട്ടത്.
Leave a Reply