അന്ന് എനിക്ക് 20 വയസ്സാണ് പ്രായം ! അവന് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ളത് നൽകിയാണ് വിട്ടത് ! അച്ഛന്റെ പേരിൽ വരുന്ന അവസരങ്ങൾ വേണ്ട ! വരലക്ഷ്മി ശരത് കുമാർ !

ഇന്ന് തമിഴ് സിനിമ രംഗത്തെ വളരെ തിരക്കുള്ള താരമാണ് വരലക്ഷ്മി ശരത് കുമാർ. സൂപ്പർ സ്റ്റാർ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി വരലക്ഷ്മി മലയാളത്തിലും എത്തിയിരുന്നു. മറ്റുള്ള നടിമാരെ അപേക്ഷിച്ച് വരലക്ഷ്മി ചെയ്യുന്നത് വളരെ ബോൾഡായിട്ടുള്ള കഥാപാത്രങ്ങളാണ്. സിനിമയിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും അവർ അങ്ങനെ തന്നെയാണ് എന്ന് പലപ്പോഴും തെളിയിച്ചിരുന്നു. ഒരു താര പുത്രി എന്ന ലേബലിൽ നിന്നും മാറി സ്വന്തമായൊരു സ്ഥാനം സിനിമ ലോകത്ത് നേടിയെടുക്കാൻ ഈ ചുരുങ്ങിയ സമയം കൊണ്ട് വരലഷ്മിക്ക് സാധിച്ചിട്ടുണ്ട്.

ഇന്ന് തമിഴിൽ മാത്രമല്ല തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും വരലക്ഷ്മി കത്തികയറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വീരസിംഹ റെഡ്ഡി, മൈക്കിൾ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വരലക്ഷ്‌മി കൈയടി വാങ്ങി കൂട്ടിയിരുന്നു. മാരുതി നഗർ പോലീസ് സ്റ്റേഷൻ എന്ന തമിഴ് ചിത്രമാണ് നടിയുടേതായി അവസാനം ഇറങ്ങിയത്. മുഖം നോക്കാതെ എന്തും വെട്ടി തുറന്ന് പറയുന്ന പ്രകൃതക്കാരിയായ വരലഷ്മി അത്തരത്തിൽ അടുത്തിടെ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ തമിഴകത് വലിയ ചർച്ചയായി മാറുന്നത്.

അവരുടെ ആ വാക്കുകൾ ഇങ്ങനെ, നടിമാരോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിക്കുക ഇപ്പോൾ വളരെ എളുപ്പമായിരിക്കുന്നു എന്നാണ് വരലക്ഷ്മി പറയുന്നത്. അവർക്ക് ചോദിക്കണമെന്ന് തോന്നിയാൽ ചോദിക്കും. കാരണം മുൻകാലങ്ങളിലെ ഈ സംഭവങ്ങൾ നടക്കുന്നുണ്ട്. അതിന് ഇക്കാലത്ത് എന്തെങ്കിലും മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കുന്നില്ല. അതാണ് പ്രധാന പ്രശ്‌നമെന്ന് വരലക്ഷ്‌മി പറയുന്നു. ഇത് നിർത്താൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമുണ്ട്. ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് നോ പറയാൻ എല്ലാവരും തയ്യാറാവണം. നമ്മൾ കുറച്ചുപേർ മാത്രം കാസ്റ്റിംഗ് കൗച്ചിനെതിരെ നിലപാടെടുത്താൽ അത് മാറില്ലെന്ന് വരലക്ഷ്‌മി പറയുന്നു.

അതുപോലെ തന്റെ 20 മത് വയസിൽ ഒരു പാർട്ടിക്കിടെ ഒരാൾ മോശമായി എന്റെ ശരീരത്തിൽ സ്പർശിച്ചു. ആ നിമിഷം തന്നെ ഞാൻ അതിനോട് പ്രതികരിച്ചു, അവനെ ഞാൻ തള്ളി നിലത്തിട്ടു. അവൻ ഇനിയൊരിക്കലും ഒരു സ്ത്രീയെയും അങ്ങനെ തൊടാൻ ധൈര്യപ്പെടില്ലെന്ന് ഞാൻ ഉറപ്പാക്കി. ഞാൻ എന്താണ് ചെയ്തതെന്ന് പൊതു ഇടത്തിൽ പറയാൻ കഴിയില്ല. പക്ഷേ അത് അവന് ജീവിതകാലം ഓർത്തിരിക്കാനുള്ളത് ഉണ്ട്, വരലക്ഷ്‌മി പറയുന്നു. അതുപോലെ എനിക്ക് എന്റെ അച്ഛന്റെ മേൽവിലാസത്തിൽ ലഭിക്കുന്ന അവസരങ്ങൾ വേണ്ട, അഭിനയിക്കാനുള്ള കഴിവ് എനിക്കുണ്ട്, അതുകൊണ്ട് കഥാപാത്രത്തിന് ഞാൻ യോഗ്യയാണ് എന്ന് തോന്നുന്ന വേഷങ്ങൾ തനിക്ക് വന്നാൽ മതിയെന്നും വരലക്ഷ്‌മി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *