
അച്ഛൻ മ,രി,ച്ചിട്ട് രണ്ടര മാസം പിന്നിട്ടതേ ഉള്ളു ! ചേച്ചിയും ചേട്ടനുംകൂടി ചില്ല് ചെയ്യാൻ പോയതല്ല ! അമൃതയെ വിമർശിച്ചവർക്ക് മറുപടിയുമായി അഭിരാമി !
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങളാണ് അമൃതയും അഭിരാമിയും. അമൃത ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന് ശേഷം വളരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു. അത്തരത്തിൽ ഇപ്പോഴിതാ പുതിയ ഒരു ചർച്ചക്ക് കാരണമാകുന്നത് അമൃതയുടെ സോഷ്യൽമീഡിയ പോസ്റ്റായിരുന്നു കാരണം. ഗോപി സുന്ദറിനൊപ്പം സംഗീത പരിപാടികളും മറ്റുമായി വിദേശ പര്യടനം നടത്തുകയാണ് അമൃത. അടുത്തിടെ കാനഡയിൽ പരിപാടി അവതരിപ്പിക്കാനായി പോയപ്പോൾ ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടവും ഇരുവരും സന്ദർശിക്കുകയും വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതിനു ശേഷം അമൃതക്ക് നിരവധി മോശം കമന്റുകളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി. അച്ഛൻ മരിച്ചതിന് അവർ ചില്ല് ചെയ്യാൻ പോയതല്ലെന്നും അച്ഛൻ മരിക്കുന്നതിന് മുമ്പ് ഏറ്റെടുത്ത പരിപാടിയായിരുന്നുവെന്നുമാണ് അഭിരാമി പറയുന്നത്. അവരുടെ വിശദമായ വാക്കുകൾ ഇങ്ങനെ.. എന്റെ ചേച്ചി നയാഗ്രയിൽ പോയതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച ശേഷം നിരവധി മോശം കമന്റുകൾ കണ്ടു. ചേചിയുടെ പോസ്റ്റിന് മാത്രമല്ല അതുമായി ബന്ധപ്പെട്ടുള്ള ചില കമന്റുകൾ ആളുകൾ എന്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയും കുറിച്ചതായി ഞാൻ കണ്ടു.

ഞങ്ങളുടെ അച്ഛൻ മരിക്കുന്നതിന് മുമ്പ് അവർ കമ്മിറ്റ് ചെയ്ത പരിപാടിയാണത്. ഇപ്പോൾ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടര മാസം ആയിരിക്കുന്നു. ഞങ്ങൾ ആർട്ടിസ്റ്റുകളാണ്, നമ്മൾ ഒരു പ്രോഗ്രാം ഏറ്റെടുത്ത് ചെല്ലുമ്പോൾ അവിടെ നമുക്ക് നമ്മുടെ വിഷമം കാണിച്ച് നിൽക്കാൻ പറ്റില്ല. പിന്നെ വളരെ കാലത്തിന് ശേഷം നയാഗ്ര പോലൊരു വെള്ളച്ചാട്ടം കണ്ടപ്പോൾ അതിന്റെ സന്തോഷം അവർ രണ്ടുപേരും നിങ്ങളിലേക്ക് കൂടി ഷെയർ ചെയ്തതാണ്.
അല്ലാതെ അവർ ചില്ലിങ് ട്രിപ്പിന് വേണ്ടി പോയതൊന്നുമല്ല. മുൻ ധാരണയോടെ ഞങ്ങളെ കാണുന്ന നിങ്ങളുടെ ഈ രീതി മാറ്റണം. എന്റെ ചേച്ചി പൊതുവെ അവരുടെ ഉള്ളിലുള്ള വിഷമം പുറത്ത് ആളുകൾക്ക് മുമ്പിൽ കാണിച്ച് നടക്കുന്നൊരു വ്യക്തിയല്ല. ചേച്ചി സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് പോലും ലൈഫിലെ നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ അച്ഛൻ മരിച്ചതിന്റെ ചില്ലിങിന് വേണ്ടി ചേച്ചി പോയതല്ല എന്നും അഭിരാമി നെഗറ്റീവ് കമന്റുകൾക്കുള്ള മറുപടിയായി പറയുന്നു. ഇത് ഇപ്പോൾ നിരവധി തവണയാണ് അഭിരാമി ഇങ്ങനെ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി എത്തുന്നത്..
Leave a Reply