
അദ്ദേഹത്തെ ആരും ഒന്ന് പ്രേമിച്ചുപോകും അത്രയുമായിരുന്നു ആ അദ്ദേഹത്തിന്റെ ആ സൗന്ദര്യം, അഭിനയ മികവ് ! വിധുബാല പറയുന്നു !
നിത്യ ഹരിത നായകൻ എന്ന പേരോടെ ഇന്നും ഏതൊരു മലയാളിയുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് പ്രേം നസീർ. വ്യക്തി എന്ന നിലയിലും നടൻ എന്ന രീതിയിലും അദ്ദേഹത്തിന് നൂറ് മറക്കാൻ സഹപ്രവർത്തകരും ആരാധകരും നൽകിയിരുന്നത്. അദ്ദേഹത്തിന്റെ നായികയായി ആ കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു വിധുബാല. എഴുപതുകളിൽ ബാലതാരമായി സിനിമ ലോകത്തേക് കടന്ന് വന്ന വിധുബാല പിന്നീട് നായികയായി മാറുകയായിരുന്നു. ഇപ്പോൾ അഭിനയ ലോകത്തോട് വിടപറഞ്ഞെങ്കിലും അവർ മിനിസ്ക്രീൻ രംഗത്ത് വളരെ സജീവമാണ്. അമൃത ടിവിയിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ അവതാരകയായിരുന്നു വിധുബാല. ആ പരിപാടിയുടെ വിജയം വിധുബാലയെ പുതു തലമുറക്ക് പോലും പ്രിയങ്കരിയാക്കി മാറ്റി.
അടുത്തിടെ അവർ നസീറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. തന്റെ അഭിനയ ജീവിതത്തിൽ ഏറെ ആരാധിച്ചിരുന്ന ബഹുമാനിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് പ്രേം നസീർ എന്നാണ് വിധുബാല പറയുന്നത്. അദ്ദേഹം ഒരു വലിയ നടനാണ് എന്ന് പലരും പറഞ്ഞിരുന്നു എങ്കിലും പക്ഷെ, അങ്ങനെ വലിയൊരു നടനാണെന്ന പെരുമാറ്റം നസീര്‍ സാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വലിയൊരു നടനാണെന്ന ഭാവമോ ജാഡയോ അദ്ദേഹത്തിനില്ലായിരുന്നു. സ്വന്തമായൊരു മേക്കപ്പ് മാന്‍ പോലും അക്കാലത്തുണ്ടായിരുന്നില്ല.

ഒരിക്കൽ ഞങ്ങൾ ഒരുമിച്ചുള്ള ഒരു പ്രണയ രംഗം ഷൂട്ട് ചെയ്യുക ആയിരുന്നു. അപ്പോൾ എന്റെ കണ്ണുകളില്‍ നോക്കി അദ്ദേഹം ഡയലോഗ് പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല, ഇവരുടെ മുഖത്ത് നോക്കിയാല്‍ എനിക്ക് ഒന്നും വരുന്നില്ല സാര്‍ എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. അത് ഒരുപക്ഷെ ഞങ്ങള്‍ മദ്രാസില്‍ താമസിച്ചപ്പോള്‍ അയല്‍ക്കാരായിരുന്നു. എന്നെ കുട്ടിക്കാലം മുതല്‍ തന്നെ എന്നെ അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് ആയിരിക്കാം അങ്ങനെ പറഞ്ഞത്. പിന്നീട് ആ സീന്‍ മൂന്നു നാല് ടേക്കുകള്‍ എടുത്ത ശേഷമാണ് ശരിയായത്.
എല്ലാവരോടും ആ മനുഷ്യൻ കാണിക്കുന്ന എളിമയും സ്നേഹവും ഇന്നും ഞാൻ ഓർക്കുന്നു. ഞങ്ങൾ ഒരുമിച്ച് ഈ പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോൾ അദ്ദേഹം തമാശക്ക് പറയാറുണ്ട്, ആ മുടിയൊന്ന് അഴിച്ചിട്ടു വന്നിരുന്നെങ്കില്‍ ഡയലോഗോ പാട്ടിലെ വരികളോ ഒക്കെ മറക്കുകയാണെങ്കില്‍ മുടി കൊണ്ട് മറയ്ക്കാമായിരുന്നുവെന്ന്. പ്രേമരംഗങ്ങളിലെ അദ്ദേഹത്തിന്റെ സൗന്ദര്യവും പ്രേമഭാവവുമൊക്കെ കണ്ടുകഴിഞ്ഞാല്‍ ചിലപ്പോള്‍ നമുക്ക് പോലും പ്രേമം തോന്നും. അതായിരുന്നു അദ്ദേഹത്തിന്റെ അഭിനയമികവ്.
അതുപോലെ തന്നെ ജീ,വിതത്തിൽ ഇത്രയും അച്ചടക്കവും കൃത്യനിഷ്ഠയും ഉള്ള മറ്റൊരു നടൻ വേറെ ഇല്ല. ഏതൊരു പരിപാടിയ്ക്ക് വിളിച്ചാലും അദ്ദേഹം കൃത്യസമയത്ത് വന്നിരിക്കും. അത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. അതേപോലെ ശാന്തസ്വഭാവിയുമായിരുന്നു. അതുപോലെ അദ്ദേഹം ദേഷ്യപ്പെട്ടോ ഉച്ചത്തിലോ സംസാരിച്ചിരുന്നതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. നസീര്‍ സാറിനെപ്പോലെ അദ്ദേഹത്തെപ്പോലെ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ അഭിനയം അത്ര പോരാ എന്ന അഭിപ്രായം പല വിമര്‍ശകര്‍ക്കുമുണ്ടായിരുന്നു. ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിലൂടെയാണ് അത് അദ്ദേഹം തിരുത്തിക്കുറിച്ചത്. വളരെ സ്വാഭാവികമായി അഭിനയിച്ച നടനാണ് പ്രേംനസീര്‍ എന്നും വിധുബാല പറയുന്നു.
Leave a Reply