അടുത്തിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാൻ, എനിക്കുവേണ്ടി ഇറങ്ങിത്തിരിച്ച എല്ലാവർക്കും നന്ദി ! ദിലീപ് !

ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ എന്ന ലേബലോടെ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നടനായിരുന്നു ദിലീപ്. മിമിക്രി വേദികളിൽ നിന്ന് സഹ സംവിധായകനായി സിനിമയിലും അവിടെ നിന്ന് നായകനായി തുടക്കം കുറിച്ച ഗോപലകൃഷ്ണൻ എന്ന നടന്റെ വളർച്ച വളരെ അത്ഭുതകരമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു കാലം ദിലീപിന് ഉണ്ടായിരുന്നു. പക്ഷെ വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടും ഒരുപാട് പ്രീതിസന്ധിഘട്ടത്തിൽ കൂടി ദിലീപ് കടന്ന് പോകുകയും ശേഷം കരിയറിൽ ഒരുപാട് പരാജയങ്ങൽ നേരിടേണ്ടി വന്ന ആളാണ്. ഇപ്പോഴും കോടതികൾ കയറി ഇറങ്ങിയുള്ള ജീവിതം ആണ് നടന്റെത്. അതിനിടയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദിലീപ് ഇപ്പോൾ സിനിമ രംഗത്തേക്ക് ശ്കതമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാളത്തിൽ തിയറ്റർ റിലീസ് ചെയ്യാൻ പോകുന്ന ദിലീപ് ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ ദിലീപ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആക്രമങ്ങൾ നേരിടുന്ന ഒരാളാണ് താൻ. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് ഉണ്ടായിട്ടുള്ളത്. പ്രതിസന്ധികളിൽ തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോടും സഹപ്രവർത്തകരോടും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാർത്തയായി മാറുന്നത്, വാക്കുകൾ ഇങ്ങനെ, കുറേ നാളുകൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിയറ്ററിൽ വരുന്നത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. റാഫി മെക്കാർട്ടിൻ സിനിമകളാണ് എന്നെ ജനപ്രിയമാക്കിയതിൽ പങ്ക് വഹിച്ച ചിത്രങ്ങൾ. വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ഈ ചിത്രം ഒരു തമാശ മാത്രമല്ല പറയുന്നത്. എല്ലാതരത്തിലുമുള്ള ഇമോഷനുകളുണ്ട്. സിനിമ തമാശയിലൂടെയാണ് നീങ്ങുന്നതെങ്കിലും ചിത്രത്തിന്റെ ആശയം വളരെ സീരിയസാണ്. എനിക്ക് സിനിമകൾ നൽകിയ എല്ലാരെയും ഞാൻ ആദരിക്കുന്നു. എനിക്ക് വേണ്ടി സിനിമ എഴുതിയ, സംവിധാനം ചെയ്ത, നിർമ്മിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്’ എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഏത് പ്രതിസന്ധി ഘട്ടത്തിലും എന്നോടൊപ്പം നിൽക്കുന്ന നിന്നിട്ടുള്ള എന്റെ പ്രേക്ഷകർക്കും എന്റെ ഫാൻസിനും ഞാൻ നന്ദി പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടക്കപ്പെടുന്ന ആളാണ് ഞാൻ. അതുപോലെ ഒരു അവസ്ഥയാണ് എനിക്കുണ്ടായത്. എന്റെ സിനിമ വരുമ്പോൾ  ആക്രമണങ്ങൾ ഉണ്ടായേക്കാം, ഉണ്ടാവും. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ റിവ്യൂ വരുന്ന കാലമാണ്. എന്നാൽ, ഈ മുപ്പത് വർഷക്കാലം എന്നെ നിലനിർത്തിയ പ്രേക്ഷകർ എനിക്ക് കരുത്താകും എന്ന് വിശ്വസിക്കുന്നു. തിയറ്ററിൽ വന്നു തന്നെ എല്ലാവരും സിനിമ കാണണം. പ്രേക്ഷകരാണ് എന്റെ ശക്തി’ എന്നും വേദിയിൽ പ്രസംഗിക്കവെ ദിലീപ് പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *