
വീട്ടിൽ പത്ത് ജോലിക്കാരുണ്ട്, പക്ഷെ അവരെ ഒന്നും ബുദ്ധിമുട്ടിക്കാതെ എന്റെ പാത്രം കഴുകുന്നത് നയൻതാരയാണ് ! വിഘ്നേശ് ശിവൻ !
ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാര. ലെഡ് സൂപ്പർസ്റ്റാർ എന്ന താര പദവിയിൽ എത്തി നിൽക്കുന്ന നയൻതാര പിന്നിട്ട വഴികൾ എല്ലാം വളരെ കടുപ്പമേറിയതായിരുന്നു. കരിയറിലെ വിജയങ്ങൾക്ക് ഇടയിലും വ്യക്തി ജീവിതത്തിൽ ഏറെ ഗോസിപ്പുകൾ നേരിട്ട ആളുകൂടിയാണ് നയൻസ്. ഇപ്പോൾ വിഘ്നേശ് ശിവനുമായി വിവാഹിതയായ ശേഷം കുടുബം മക്കൾ എന്നിങ്ങനെയും തിരക്കിലാണ് നയൻതാര. ഇപ്പോഴിതാ തന്റെ ഭാര്യ നയൻസിനെ കുറിച്ച് വിഘ്നേശ് ശിവൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഞാൻ മേടം എന്ന് തന്നെയായിരുന്നു അവരെ വിളിച്ചിരുന്നത്, നാനും റൗഡി ധാനിന്റെ സെറ്റിൽ അധികമാർക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നു, ‘സെറ്റിൽ ഞങ്ങൾ റൊമാൻസ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വർക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്സിനറിയാമായിരുന്നു. അപ്പോൾ പോലും നയൻതാരയുടെ കാരവാനിൽ ഞാൻ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളിൽ വെച്ചാണ് ഡേറ്റ് ചെയ്യാൻ തുടങ്ങിയത്”റിലേഷൻഷിപ്പിലായ ശേഷവും സെറ്റിൽ ഞാൻ മാം എന്നായിരുന്നു വിളിച്ചത്.
ഞങ്ങൾ രണ്ടുപേരും തീർത്തും പ്രൊഫെഷനലാണ്, ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുത് എന്നുണ്ടായിരുന്നു. ആ സിനിമയിൽ വിജയ് സേതുപതി നയൻസിനെ ചുംബിക്കാൻ നോക്കുന്നു ഒരു സീൻ ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ ഘട്ടമാണ്. അപ്പോൾ വേണമെങ്കിൽ എനിക്ക് ഒരു പൊസസീവ്നെസ് വരാം. പക്ഷെ ആ സമയത്ത് ഞാൻ പൊസസീവായിരുന്നെങ്കിൽ അവർ രണ്ട് പേരും തമ്മിൽ അകലം വന്നേനെ. പക്ഷെ അങ്ങനെ പാടില്ല ജോലി വേറെ ജീവിതം വേറെ..

ഞങ്ങളുടെ പ്രണയം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല, നയൻതാരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടു വന്നു. നയൻതാര വീട്ടിൽ വന്നു എന്നതിൽ വീട്ടിൽ ഉള്ളവർ വളരെ എക്സൈറ്റഡായി. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു. എന്റെ അമ്മ നയൻതാരയുടെ വലിയ ഫാനായിരുന്നു. അവൾ ബോൾഡ്നെസൊക്കെ ഇഷ്ടമായിരുന്നു. അവൾ ഒരു സൂപ്പർ സ്റ്റാറായത് അവരുടെ പെരുമാറ്റം കൊണ്ടും, വർക്ക് ചെയ്യുന്ന രീതി കൊണ്ടാണ് രീതികൊണ്ടുമാണ്. ആത്മാർത്ഥത കൊണ്ടും. അല്ലാതെ അത്ഭുതരമായ പെർഫോമൻസ് നടത്തി ദേശീയ അവാർഡ് വാങ്ങിയ താരമായതുമല്ല. കൊമേഷ്യൽ സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് നയൻ ഒരു താരത്തെപ്പോലെയല്ല പെരുമാറുന്നത്. സാധാരണ വീട്ടമ്മ പോലെയാണ്.
ഞങ്ങൾ രണ്ടുപേരും രാത്രിയിൽ വളരെ വൈകിയാണ് ഭക്ഷണം കഴിക്കുന്നത്, സിനിമ കണ്ടിരുന്നു സമയം പോകും. അതുകൊണ്ട് തന്നെ 12 ഒരു മണിക്ക് ഒക്കെയാണ് ഭക്ഷണം കഴിക്കാൻ കഴിക്കുന്നത്. വീട്ടിൽ പത്ത് ജോലിക്കാരുണ്ട് പക്ഷെ ആ സമയത്ത് എനിക്ക് ഭക്ഷണം എടുത്ത് തരുന്നതും, കഴിച്ച് കഴിഞ്ഞ ശേഷം ആ പാത്രങ്ങൾ കഴുകുന്നതുമെല്ലാം നയൻസ് തന്നെയാണ് എന്നും വളരെ അതിശയത്തോടെ വിഘ്നേശ് ശിവൻ പറയുന്നു.
Leave a Reply