പാവപ്പെട്ടവർക്ക് കൈത്താങ്ങായി കൃഷ്ണകുമാറും കുടുംബവും ! പുതിയ തുടക്കം, മാതൃകയെന്ന് ആരാധകർ ! സന്തോഷം പങ്കുവെച്ച് താരകുടുംബം !

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. സിനിമ നടൻ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ എല്ലാം പ്രശസ്തനായ അദ്ദേഹത്തിന്റെ മക്കളും ഇന്ന് ഏറെ ആരാധകരുള്ള താരങ്ങളാണ്. കൃഷ്ണ കുമാർ തന്റെ പാർട്ടിയുടെ പേരിൽ അദ്ദേഹം ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹവും കുടുംബവും ചേർന്ന് തുടക്കം കുറിച്ച ഒരു പുതുയ തുടക്കത്തിന് കൈയ്യടിക്കുകയാണ് ആരാധകർ.

കൃഷ്ണകുമാർ  രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനും വളരെ മുമ്പ്  തന്നെ അദ്ദേഹം സമൂഹ നന്മയ്ക്കായി പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. മൂത്തമകൾ അഹാന കൃഷ്ണയും ഇളയ കുട്ടികളായ ദിയ, ഇഷാനി, ഹൻസിക എന്നിവരും അവരുടെ അമ്മ സിന്ധുവും കണ്ട സ്വപ്നമാണ് ഇപ്പോൾ സഭലമായിരിക്കുന്നത്.  ‘അഹാദിഷിക ഫൗണ്ടേഷൻ ‘എന്ന സന്നദ്ധസേവാ സംഘടനക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ താര കുടുംബം. കഴിഞ്ഞ ദിവസം ഇതിന്റെ ഓഫീസ് തിരുവനന്തപുരത്തു പ്രവർത്തനമാരംഭിച്ചു. പുതിയ തുടക്കത്തിന് തിരികൊളുത്തി കേന്ദ്രമന്ത്രി വി. മുരളീധരനും അദ്ദേഹത്തിന്റെ പത്നിയും എത്തിച്ചേർന്നു.

ഇവർക്ക് വലിയ ആശംസകളാണ് ഇപ്പോൾ ലഭിക്കുന്നത്. പുതിയ തുടക്കത്തെക്കുറിച്ച് കൃഷ്ണകുമാർ പറയുന്ന വാക്കുകൾ കേൾക്കാം.. ശ്രീപത്മനാഭന്റെയും, മാതാപിതാക്കളുടെയും, ഗുരുജനങ്ങളുടെയും പിന്നെ നിങ്ങളോരോരുത്തരുടെയും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും അകമഴിഞ്ഞ നന്ദിപറഞ്ഞുകൊണ്ടു തുടങ്ങട്ടെ. അഹാദിഷിക ഫൗണ്ടേഷൻ അതിന്റെ പുതിയ ഓഫീസ് ഇന്നുമുതൽ പ്രവർത്തനമാരംഭിച്ചു. ഇന്നുരാവിലെ മുരളിയേട്ടനും ഭാര്യ ഡോ. ജയശ്രീയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ഇനി ഈ  ഫൗണ്ടേഷനെ കുറിച്ച് പറയുകയാണെങ്കിൽ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട്‌, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കുക, അവരെ കൈപിടിച്ചുയർത്തുക എന്നതാണ്‌ ഈ സംരംഭത്തിന്റെ മുഖ്യലക്ഷ്യം. ഇതിനോടകം തന്നെ വിതുരയിലെ വളരെ പിന്നാക്കം നിൽക്കുന്ന മേഖലയിൽ നമ്മുടെ പ്രധാനമന്ത്രി മോദിജിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിൽ നിന്നും പ്രചോദനം കൊണ്ട് ഒൻപതോളം ശൗചാലയങ്ങൾ  നിർമ്മിച്ച് നൽകിക്കഴിഞ്ഞു.

വിദ്യാർത്ഥികൾക്ക് പഠന സഹായികൾ, മൊബൈൽ ഫോണുകൾ, അംഗ വൈകല്യമുള്ളവർക്ക് വീൽ ചെയറുകൾ എന്നിവ നൽകാനും ഫൗണ്ടേഷന് ഇതിനോടകം സാധിച്ചു. കൂടുതൽ ടോയ്‌ലെറ്റുകളും, പാവപ്പെട്ടവർക്ക് വീടുകളും നിർമ്മിച്ച് നൽകാനുള്ള പദ്ധതിയുടെ തയാറെടുപ്പിലാണ് ഇപ്പോൾ അഹാദിഷിക. അഹാനയും ദിയയും ഇഷാനിയും ഹൻസികയും പിന്നെ സിന്ധുവും ചേർന്ന് കണ്ട ഒരു സ്വപ്നം ഇന്നിപ്പോഴത്‌ ഒരുപിടി സഹോദരിമാരുടെയും കൂടി സ്വപ്നസാക്ഷാത്കാരത്തിനുതകുന്നതായി മാറുന്നത്‌ കാണുമ്പോൾ ഒരച്ഛനെന്ന നിലയിലും, കുടുംബനാഥനെന്ന നിലയിലും, പിന്നെ ഒരു പൊതുപ്രവർത്തകനെന്ന നിലയിലും എനിക്കുള്ള ആഹ്ലാദവും അഭിമാനവും വാക്കുകൾകൊണ്ട്‌ പറഞ്ഞറിയിക്കാവുന്നതല്ല എന്നും കൃഷ്ണകുമാർ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *