
സര്‍ക്കാര്‍ ചിലവിന്റെ 64 ശതമാനവും പോകുന്നത് അധ്യാപർക്ക് ശമ്പളം നൽകാൻ ! എന്നാല്‍ അതിനുള്ള ഫലം ഉണ്ടാകുന്നുണ്ടോ ! വേദിയിൽ ചോദ്യങ്ങളുമായി ഗണേഷ് കുമാർ !
ഇന്ന് കേരകത്തിൽ ഏവരും ഇഷ്ടപെടുന്ന ജനപ്രതിനിധികളിൽ ഒരാളാണ് കെബി ഗണേഷ് കുമാർ. മുഖം നോക്കാതെ തനിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയാനും, അതിനി സ്വന്തം പാർട്ടി തന്നെ ആയാലും പ്രതികരിക്കുന്ന അദ്ദേഹം പലപ്പോഴും സാധാരണക്കാർ ചോദിക്കാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അധികാരികളോട് ചോദിക്കാറുണ്ട്. തന്നെ തേടി വരുന്ന ആരെയും അദ്ദേഹം വെറും കയ്യോടെ അയക്കാറില്ല. പത്തനാപുരത്തുകാരുടെ യെല്ലാമെല്ലാമാണ് ഗണേഷ് കുമാർ.
ഇപ്പോഴിതാ അദ്ദേഹം ഒരു പൊതു പരിപാടിയിൽ സംസാരിക്കവേ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, കേരളത്തിലെ സര്‍ക്കാര്‍ ചിലവിന്റെ 74 ശതമാനവും ശമ്പളമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുകയാണെന്നും കഴിഞ്ഞ അൻപത് വര്‍ഷമായി കേരളത്തില്‍ ഒരു പുരോഗമനവുമില്ലന്നും കെ ബി ഗണേശ് കുമാര്‍ എം എല്‍ എ. മാത്രമല്ല ശമ്പള ചിലവിന്റെ 64 ശതമാനവും പോകുന്നത് സ്‌കൂള്‍ കോളജ് അധ്യാപകര്‍ക്കാണെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ഫലം ഉണ്ടാകുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത് ബഹു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വേദിയില്‍ ഇരിക്കുപ്പോഴായിരുന്നു. 50വര്‍ഷം മുമ്പ് ഇറങ്ങിയ ഈ നാട് എന്ന സിനിമിയില്‍ പറയുന്നത് പോലെയാണ് ഇപ്പോഴും കേരളത്തിലെ കാര്യങ്ങളെന്നും കെ ബി ഗണേശ്കുമാര്‍ പറഞ്ഞു. ഒന്നുമുതല്‍ ഒൻപതാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ സര്‍ക്കാര്‍ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു. അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടെ നിലവാരം കണക്കാക്കാന്‍ കഴിയുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ തന്നെ അതിനു ശേഷമുള്ള എസ് എസ് എല്‍ സിയില്‍ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ ജയിക്കാന്‍ കഴിയു. കുറച്ചുകൂടി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്തരവാദിത്വം നല്‍കുന്ന ഒരു പഠന സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആ അഭിപ്രായത്തെ കൈയ്യടിയോടെയാണ് ജനം സ്വീകരിച്ചത്.
Leave a Reply