
അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത് ! എല്ലായിടത്തും ഞാൻ തോന്നുപോയി എന്ന തോന്നൽ മാനസികമായി തകർത്തു ! ജീവിതം പറഞ്ഞ് അഞ്ജു ജോസഫ് !
സ്റ്റാർ സിങ്ങർ എന്ന ജനപ്രിയ പരിപാടിയിൽ കൂടി ഏവർക്കും പരിചിതയായ ആളാണ് അഞ്ജു ജോസഫ്. ശേഷം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും അതുപോലെ സ്വന്തമായി ഒരു ബാൻഡ് ഒക്കെ ആയി വളരെ തിരക്കിലാണ് അഞ്ജു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ജോഷ് ടോക്ക് എന്ന പരിപാടിയിൽ സംസാരിച്ചിരിക്കുകയാണ് അഞ്ജു. ആ വാക്കുകൾ ഇങ്ങനെ, ഒരു ഗായിക എന്ന നിലയിൽ കേൾക്കാൻ ഏറ്റവും വിഷമമുള്ള കാര്യമാണ് ശബ്ധം കൊള്ളില്ല എന്നത്.
എല്ലാവരെയും പോലെ സ്‌കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് തുടങ്ങിയത്. റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് കരിയറിൽ വഴിത്തിരിവായത്. ശേഷം ഒരുപാട് ഷോകൾ ചെയ്യാൻ തുടങ്ങി. ലോകത്തിന്റെ പലഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിഞ്ഞു. എന്നാൽ സിനിമയിലേക്ക് ആരും വിളിച്ചില്ല. അവസാനം അവസരം ചോദിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് ശബ്ദം കൊള്ളില്ല എന്ന കമന്റുകൾ വന്ന് തുടങ്ങുന്നത്. അതോടെ ആത്മവിശ്വാസം നഷ്ടമായി. പാടാൻ പോലും ധൈര്യമില്ലാതെയായി.

എന്നാൽ എനിക്ക് അറിയാവുന്ന എന്റെ ജോലി ഇതുതന്നെയാണ് എന്ന് മനസിലാക്കി മുന്നോട്ട് പോകുന്ന സമയത്താണ് വിവാഹം, ചാനൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയ അനൂപ് ജോൺ ആയിരുന്നു ഭർത്താവ്. അഞ്ചു വർഷംപ്രണയിച്ച് വിവാഹിതരായവരാണ് ഞങ്ങൾ. അഞ്ചുവർഷത്തെ ദാമ്പത്യ ജീവിതം കൊണ്ട് അതും അവസാനിപ്പിച്ചു. അത് മെന്റൽ ഹെൽത്തിനെ ആകെ തകർത്തു കളഞ്ഞു. ജീവിതത്തിലും കരിയറിലുമെല്ലാം തോറ്റുപോയി എന്ന ചിന്തയായി. ഡിപ്രഷൻ അടക്കം പല പ്രശ്നങ്ങളും അനുഭവിച്ചു.
ഈ പ്രശ്നങ്ങളുടെ ഇടയിലും ഞാൻ ഷോ ചെയ്യുന്നുണ്ടായിരുന്നു. ഷോയ്ക്ക് പോകുന്ന ദിവസം രാവിലെ ഇരുന്ന് കരയും. അല്ലെങ്കിൽ സ്റ്റേജിൽ കയറുന്നതിന് മുന്നേ ഇരുന്ന് കരയും. പ്രശ്നങ്ങൾ പുറത്തു കാണിക്കാതെയാണ് പെർഫോം ചെയ്തുകൊണ്ടിരുന്നത്. ആ സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നു എന്നും അഞ്ജു പറയുന്നു. ഒന്ന് രണ്ടുമാസം ഉറക്കമില്ലാതെ ഇരുന്ന് കരഞ്ഞിട്ടുണ്ട്. എങ്ങനെ അതിൽ നിന്ന് കയറി വരണമെന്ന് പോലും അറിയില്ലായിരുന്നു. സുഹൃത്തുക്കളും എന്റെ തെറാപ്പിസ്റ്റും കാരണം മാത്രമാണ് ഇപ്പോൾ താൻ ഇവിടെ നിൽക്കുന്നതെന്നും അഞ്ജു പറയുന്നു.
ഈ വേദനകളിൽ നിന്നെല്ലാം ഉയര്ത്ത് എഴുനേറ്റ ശേഷമാണ് ഞാൻ സ്വന്തമായിരു ബാൻഡ് തുടങ്ങുന്നത്. ശേഷമാണ് ഞാൻ ഇന്ഡിപെൻഡന്റ് മ്യുസിഷ്യനായി മാറിയത്. അതിനെല്ലാത്തിനും സഹായിച്ചത് തെറാപ്പിയാണ്. അതുപോലെ പലയിടങ്ങളിൽ നിന്നും റിജെക്റ്റ് ചെയ്യപ്പെട്ടതാണ് ഓരോന്ന് ചെയ്യാൻ പ്രേരിപ്പിച്ചത്. ഇന്ന് തന്റെ സന്തോഷത്തിന് വേണ്ടിയാണ് താൻ ജീവിക്കുന്നത്. ജീവിതത്തിൽ സെൽഫ് ലവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അഞ്ജു ജോസഫ് പറഞ്ഞു.
Leave a Reply