
നിന്റെ ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറയാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല ! പകരം ഇവന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഞാൻ ചോദിക്കട്ടെ ! അശ്വതിയുടെ കുറിപ്പ് വൈറൽ !
കഴിഞ്ഞ ദിവസം കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു ചാന്ദിനി എന്ന അഞ്ചു വയസുകാരി മകളുടെ വേർപാട്. അതൊരു സാധാരണ മരണം അല്ലാത്തത് ആ വിഷമത്തിന്റെ ആഴം കൂട്ടുന്നു. പലരും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ആ കൂട്ടായതിൽ ഇപ്പോഴിതാ സീരിയൽ നടി അശ്വതിയും ഗായകൻ ജി വേണുഗോപാലും പങ്കുവെച്ച കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.,
അശ്വതിയുടെ കുറിപ്പ് ഇങ്ങനെ, ‘പൊന്നുമോളെ ചാന്ദ്നി… നിന്റെ ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറഞ്ഞ് ഒഴിവാക്കി വിടാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല. പകരം ഇവന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഞാൻ ചോദിക്കട്ടെ.. ആരെങ്കിലും ഒരാള്‍ക്ക് ഇവനെ ത,ല്ലി കൈയും കാലും വെ,ട്ടി കളഞ്ഞ് അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ച് തീര്‍ക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ.., എന്നാണ് അശ്വതി കുറിച്ചത്.
നിരവധിപേരാണ് അശ്വതിയുടെ വാക്കുകൾക്ക് കൈയ്യടിയായി എത്തിയത്. നമ്മുടെ നിയമ വ്യവസ്ഥിതിയിലെ അപാകതകൾ തന്നെയാണ് വീണ്ടും ഇത്തരത്തിലുള്ള പ്രവണതകൾ ഇവിടെ അരങ്ങേറാൻ കാരണമാകുന്നത്. അതുപോലെ ഗായകൻ ജി വേണുഗോപാലും പങ്കുവെച്ച കുറിപ്പിലും പറയുന്നത് ഇങ്ങനെ, ഒരു അച്ഛന്, രക്ഷിതാവിന്, അമ്മയ്ക്ക്, ഒരു പൊതു സമൂഹത്തിന് താങ്ങാവുന്നതിലും വലിയ ക്രൂ,ര,ത. പത്രങ്ങളും ടി വി യും തുറക്കാൻ ഭയമായിത്തുടങ്ങിയിരിക്കുന്നു.

കൂടാതെ ഇ,ന്ന് നമ്മെ നിലംപരിശാക്കാൻ എന്താണടുത്തത് എന്ന് മാദ്ധ്യമങ്ങളും തിരയുന്നു. കാട്ടു ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണെന്ന സ്വാഭാവിക നീതി എടുത്തു മാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി. ഒന്നും എങ്ങും എത്താത്ത നമ്മുടെ ഈ നീതി ന്യായ വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോ,ലീ,സി,നാ,കാത്തത്, ഭരണത്തിലും, പോ,ലീ,സി,ലും, ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിൻ്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലെ extra judicial police കൊലപാതകങ്ങളെ നമ്മളും വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. മറുനാടൻ തൊഴിലാളികളെ “അതിഥി ”കളായി സ്വീകരിക്കുന്നവരാണ് മലയാളികൾ.
എന്നാൽ ന,മ്മു,ടെ ഈ അലിവും, സഹനശക്തിയുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസ്സുകളെന്നും അന്യരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ, ഏത് ദുരിതത്തിനിടയിലും, നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ. അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട. ആ കൊച്ചു മോളുടെ ചിരിച്ച മുഖം , അവൾ നേരിട്ട ക്രൂ,ര,ത, നടുക്കുന്നു, കണ്ണീറനാക്കുന്നു. കണ്ണു നിറയുമ്പൊഴും, കാതുണരട്ടെ. നന്മ നമ്മൾക്ക് കാവലാകട്ടെ!.
Leave a Reply