
തല അടുത്തിടെ ഒന്ന് താഴ്ന്ന് പോയിരുന്നു, അത് ഇതുവരെ പൊങ്ങി വന്നതായി അറിവില്ല ! നിയമപരമായി മുന്നോട്ട് പോകുമെന്ന് സുരാജ് വെഞ്ഞാറമൂട് !
ചെറിയ കോമഡി വേഷങ്ങളിൽ തുടങ്ങി ശ്കതമായ നിരവധി കഥാപാത്രങ്ങളിൽ കൂടി മികച്ച നടനുള്ള നാഷണൽ അവാർഡ് വരെ നേടിയ ആളാണ് നടൻ സുരാജ് വെഞ്ഞാറമൂട്. ഒരു നടൻ എന്നതിലുപരി അദ്ദേഹം സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി വിളിച്ചുപറയുന്ന ആളുകൂടിയാണ്. അത്തരത്തിൽ മണിപ്പൂരില്‍ രണ്ട് സ്ത്രീ,,ക,ളെ ആ,ള്‍,ക്കൂട്ടം റോ,ഡിലൂടെ ന,ഗ്,ന,രാ,ക്കി നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സുരാജ് എത്തിയിരുന്നു, അപമാനം കൊണ്ട് തലകുനിക്കുന്നു എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
എന്നാൽ ഇതിന് ശേഷം താൻ നേരിടുന്നത് കടുത്ത സൈബർ ആക്രമണമാണ് എന്നാണ് ഇപ്പോൾ സുരാജ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്കും വാട്ട്സ്ആപ്പ് കോളു വഴിയും അനോണിമസ് നമ്പരുകളിൽ നിന്നും അസഭ്യവർഷവും കൊ,ല,വിളിയും നടത്തുന്നുവെന്നാണ് സുരാജ് പറയുന്നത്. സംഭവത്തിൽ മൊബൈൽ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊ,ലീ,സ് അന്വേഷണം തുടങ്ങി.
ഇത് കൂടാതെ വാട്ട്സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം തനിക്കെതിരെ ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് പരാതി സുരാജ് വെഞ്ഞാറമൂട് പരാതി നല്‍കിയത്. താരത്തിന്റെ ഫോണ്‍ നമ്പർ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധപ്പപ്പെടുത്തി തെ,റി,വി,ളി,ക്കാൻ ആഹ്വാനം ചെയ്തയാള്‍ക്കെതിരയും പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പരുകളും സമൂഹമാധ്യമ അക്കൌണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കാക്കനാട് സൈ,ബ,ർ പൊ,ലീ,സ് പറയുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ആലുവയിൽ അഞ്ചു വയസുകാരി ചാന്ദിനി എന്ന കുഞ്ഞു മകളുടെ മ,ര,ണ,വുമായി ബന്ധപ്പെട്ട് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത് ചില വാക്കുകൾ ഇങ്ങനെ, അടുത്തിടെ അപമാനഭാരം കൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ല.എന്ന്… എന്നാൽ കൃഷ്ണകുമാർ ഉദ്ദേശിച്ചത് നടൻ സുരാജ് വെഞ്ഞാറമൂട് തന്നെയാണ് എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.
അതേസമയം കഴിഞ്ഞ ദിവസം സുരാജിന്റെ കാർ കൊച്ചിയിൽ വെച്ച് അ,പ,ക,ട,ത്തിൽ പെട്ടിരുന്നു. ഇതിനെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
Leave a Reply