
നമുക്ക് നമ്മൾ മാത്രമേ കാണുള്ളൂ എന്ന് ഞാൻ പഠിച്ചത് അച്ഛന്റെ മ,ര,ണ സമയത്താണ് ! ഞാൻ ഒറ്റക്കാണ് അച്ഛന്റെ അന്ത്യ കർമ്മങ്ങൾ ചെയ്തത് ! നിഖില വിമൽ !
ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് നിഖില വിമൽ. ഒരു നടി എന്നതിലുപരി അവർ എപ്പോഴും തന്റേതായ വളരെ ശക്തമായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളുകൂടിയാണ്. 2009 ൽ പുറത്തിറങ്ങിയ ‘ഭാഗ്യദേവത’ എന്ന സിനിമയിലൂടെയാണ് നിഖില അഭിനയ രംഗത്ത് എത്തുന്നത്, അതിൽ ജയറാമിന്റെ ഏറ്റവും ഇളയ സഹോദരിയുടെ വേഷത്തിലാണ് നിഖില എത്തിയിരുന്നത്, അതിനു ശേഷം 2015 ൽ ഇറങ്ങിയ ദിലീപ് ചിത്രം ‘ലവ് 24 ഇൻടു 7’ ചിത്രത്തിൽ നായികയായി എത്തി, പക്ഷെ ആ ചിത്രം വിജയിച്ചിരുന്നില്ല.
ശേഷം അന്യ ഭാഷാ ചിത്രങ്ങളിൽ കൂടി തിളങ്ങിയ ശേഷമാണ് വീണ്ടും മലയാളത്തിൽ സജീവമായത്. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വിഷമം ഏറിയ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു അപകടം സംഭവിച്ച് പതിനഞ്ച് വർഷത്തോളം അച്ഛൻ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ആ വേളകളില്‍ താനും അമ്മയും ചേച്ചിയുമാണ് അച്ഛനെ നോക്കിയത് എന്നാണ് നിഖില പറയുന്നത്. കഴിഞ്ഞ വർഷമാണ് നടിയുടെ അച്ഛൻ മ,ര,ണപെടുന്നത്. കോവിഡ് ബാധിച്ച് തന്റെ അമ്മയും സഹോദരിയും ആശുപത്രിയില്‍ കഴിയവേയായിരുന്നു രോഗം മൂര്‍ച്ഛിച്ച് അച്ഛന്റെ മരണം.

‘അമ്മ എപ്പോഴും പറയുമായിരുന്നു, കുടുംബക്കാർ എപ്പോഴും ഉണ്ടാകുമെന്ന്, പക്ഷെ ഞാൻ ആരെയും കണ്ടില്ല, കോവിഡ് സമയം കൂടി ആയിരുന്നത് കൊണ്ട് ആരും അടുത്തില്ല, വീട്ടിലേക്ക് വരാന്‍ പലരും തയ്യാറായില്ല എന്നും താൻ തന്റെ വീട്ടിലെ ഇളയകുട്ടിയായിട്ടും മൃതദേഹം ശ്മശാനത്തില്‍ എത്തിച്ച് ദഹിപ്പിച്ചത് ഞാനാണ്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാന്‍ പോകുന്നതും ഞാനാണ്. ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാന്‍ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാല്‍ ആരും വന്നില്ല. ശെരിക്കും ഞാൻ ഒന്ന് മനസ് തുറന്ന് കരയാൻ പോലും ദിവസങ്ങൾ കഴിഞ്ഞു, ഒക്കെ ഒരു മരവിപ്പ് ആയിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. അച്ഛന് മ,രി,ച്ച ശേഷം ലൈഫില്‍ കുറേക്കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല. ശേഷം ഞാന്‍ ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിന്നിട്ടില്ല. എന്റെ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്തു. അമ്മ ഇപ്പോൾ വീട്ടിൽ ഒറ്റക്കാണ്, അതും പറഞ്ഞ് അമ്മ എപ്പോഴും കരയും, ഞാൻ അപ്പോൾ പറയും എല്ലാവരും ഒറ്റക്കാണ്, നാളെ കാലത്ത് ഞങ്ങൾ ഇല്ലാതായാലും അമ്മ ജീവിക്കേണ്ടേ. നമ്മൾ ഒറ്റക്കാണ് ഈ ഭൂമിയിൽ ജനിക്കുന്നത്, നമ്മൾ ഒറ്റക്കാണ് പോകുന്നതും, ബാക്കി എല്ലാം ഒരു മിഥ്യ മാത്രമാണെന്നും നിഖില പറയുന്നു.
Leave a Reply