
വരും തലമുറ അയ്യപ്പനായി കാണുന്നത് എന്നെയാണ് ! ഓട്ടിസം ബാധിച്ച കുട്ടിയോട് അയ്യപ്പനെ വരക്കാൻ പറഞ്ഞപ്പോൾകുട്ടി വരച്ചത് തന്റെ ചിത്രം ! കുറിപ്പ് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ !
ഇന്ന് യുവ താര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം മേപ്പടിയാൻ എന്നീ ചിത്രങ്ങളുടെ വിജയം ഉണ്ണി മുകുന്ദന്റെ കരിയറിൽ ഒരു പൊൻ തൂവലായി മാറി. തീയറ്ററില്‍ 100 കോടി കളക്ഷന്‍ നേടിയ ചിത്രം എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഈ ഹിറ്റ് ചിത്രവുമായി ബന്ധപ്പെട്ട ഹൃദയഹാരിയായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുനന്ദന്. മകൾ വരച്ച ചിത്രവുമായി ഉമ രാജീവ് എന്ന അമ്മ പങ്കുവച്ച പോസ്റ്റാണ് ഉണ്ണി സ്വന്തം പേജിൽ പങ്കുവെച്ചത്.
ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഇന്നത്തെ ദിവസം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്, എന്റെ കുട്ടിക്ക് ഓട്ടിസം എന്ന അസുഖമുണ്ട്. ഇപ്പോള്‍ അവള് അതില്‍ നിന്നും ഏകദേശം പുറത്തുവന്നിരിക്കുന്നു. അവള് ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. ഇന്ന് രാവിലെ ഞാന്‍ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ അവള് വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും. എന്റെ അനഘ ആദ്യമായി തിയറ്ററില്‍ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യാമോ. ഉണ്ണി മുകുന്ദന് ഇത് കാണാന്‍ ഇടയായാല്‍ എന്റെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും അത്.

ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടാണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ കുറിപ്പ് പങ്കിട്ടതിന് ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുന്നത്. ഇതിന് മുമ്പ് ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു, എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു.
സത്യത്തിൽ ഇങ്ങനെയൊക്കെ വ്യക്തി,പരമായി ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. ‘ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ് എന്നും ഉണ്ണി പറഞ്ഞിരുന്നു.
Leave a Reply