
പ്രായത്തെ തോൽപ്പിക്കുന്ന അദ്ധ്വാന ശീലമാണ് ഈ അമ്മയിൽ ഞാൻ കണ്ട ഏറ്റവും നല്ല നന്മ ! കത്രീനാമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് മമ്മൂട്ടി!
സമൂഹ മാധ്യമങ്ങളിൽ കൂടി ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ആളാണ് കത്രീനാമ്മ. തന്റെ 94 മത് വയസിലും ചുവട് എടുത്തും പ്രയാസമേറിയ കൂലിപ്പണി ചെയ്തും ജീവിക്കുന്ന ഈ അമ്മയുടെ വീഡിയോ ഇതിനോടകം തന്നെ നവ മാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി നേടിയതാണ്. ഈ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം അത് തനിക്ക് മമ്മൂട്ടിയെ ഒന്ന് കാണണം, ഒരു ഉമ്മ കൊടുക്കണം എന്നതായിരുന്നു. അത് പലപ്പോഴും ഈ അമ്മ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ കത്രീനാമ്മയുടെ ഈ ആഗ്രഹം നിറവേറ്റിരിയിരിക്കുകയാണ് മമ്മൂട്ടി.
കത്രീനാമ്മയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി, താനിപ്പോഴുള്ള ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് അവരെ വിളിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി താരത്തെ കണ്ട കത്രീനാമ്മയ്ക്ക് ഓണക്കോടിയും പണവും സഹായങ്ങളും മമ്മൂക്ക നല്കി. താന്‍ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയതായും കത്രീനാമ്മ ജോബി ചുവന്നമണ്ണ് പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്. ”ഈ ലോകത്തില്‍ എനിക്കുള്ള വലിയൊരു ആഗ്രഹം അവസാനിച്ചു. കണ്ടു, മുത്തം വച്ചു, ഓണപ്പുടവ തന്നു” എന്നാണ് സന്തോഷത്തോടെ കത്രീനാമ്മ പറയുന്നത്.

നിരവധി പേരാണ് മമ്മൂട്ടിയുടെ നല്ല മനസിനെ അഭിനന്ദിക്കുന്നത്. നിരവധി കമന്റുകളും ഈ വീഡിയോക്ക് ലഭിക്കുന്നുണ്ട്. ഈ അമ്മയിൽ ഞാൻ കണ്ട നന്മ പ്രായത്തെ തോൽപ്പിക്കുന്ന അവരിലെ അഭിമാനകരമായ അദ്ധ്വാന ശീലമാണ്. സിനിമയിലൂടെ മാത്രം കണ്ടിരുന്ന മമ്മൂക്കയെ മാനസ പുത്രനായി കണ്ടു ഉപാധികളില്ലാതെ സ്നേഹിക്കുകയും അദ്ദേഹത്തിനായി പ്രാർത്ഥിക്കയും ചെയ്യുന്ന അമ്മച്ചിക്ക് ഒരേയൊരാഗ്രഹം എന്നെങ്കിലും ഒരിക്കൽ മമ്മൂക്കയെ നേരിൽ കാണണമെന്നതാണ്. അത് സഫലമായി. അമ്മച്ചിക്ക്കാണാൻ കഴിയണെ എന്ന് ഞാനും കൊതിച്ചിരുന്നു. യഥാർത്ഥത്തിൽ ഇവിടെ മമ്മുക്കയാണ് അനുഗ്രഹിക്കപ്പെട്ടിരിക്കൂന്നത്. അമ്മമാർ കാണപ്പെട്ട ദൈവം തന്നെ. ആ അമ്മയ്ക്ക് മമ്മുക്ക മകനാണ്, കത്രീനാമ്മയുടെ സന്തോഷം കണ്ട ഒരാൾ വീഡിയോയ്ക്ക് നൽകിയ കമന്റ് ഇങ്ങനെ ആയിരുന്നു..
Leave a Reply