
അവൻ പോയാൽ വേറൊരുത്തൻ വരും ! അല്ലാതെ ദിവ്യ പ്രണയം എന്നൊക്കെ പറഞ്ഞ് ജീവിതം നശിപ്പിക്കരുത് ! ഒറ്റ ജീവിതമേ ഉള്ളു അത് മറക്കരുത് ! പ്രണയ തകർച്ചയെ കുറിച്ച് ദിയ കൃഷ്ണ !
നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യവുമായ ദിയ കൃഷ്ണ ഏറെ ആരാധകരുള്ള താരമാണ്. ഏത് കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ദിയ തന്റെ പ്രണയബന്ധങ്ങളെ കുറിച്ച് വാചാലയാകാറുണ്ട്. അതുപോലെ കാമുകനുമൊപ്പമുള്ള ചിത്രങ്ങളും അങ്ങനെ എല്ലാം ദിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഡാൻസർ കൂടിയായ വൈഷ്ണവ് ഹരിചന്ദ്രന് ആയിരുന്നു ദിയയുടെ കാമുകൻ.
ഇടവരും ഒരുമിച്ചുള്ള വിഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ തന്റെ പ്രണയം പറയപ്പെട്ടു എന്നും ദിയ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണയ ബന്ധങ്ങളെ കുറിച്ച് ദിയ തന്നെ തുറന്ന് പറയുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഞാൻ അത്രയും ആക്റ്റീവ് ആയിരുന്ന വ്യക്തിയാണെന്ന് അപ്പോഴാണ് എനിക്ക് മനസിലാകുന്നത്. ഈ വീഡിയോയുമായി വരാനുള്ള കാരണവും അത് തന്നെയാണ്, ദിയ പറയുന്നു. തന്റെ തന്നെ യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചത്.
വളരെ ചെറിയ പ്രായം തൊട്ടുതന്നെ പ്രേമവും ബോയ് ഫ്രണ്ട്സ് ഒക്കെ ഉള്ള ആളായിരുന്നു ഞാൻ, അങ്ങനെയുള്ള ബന്ധങ്ങളിൽ ഒരുപാട് ആളുകൾ ദ്രോഹിച്ചുപോയിട്ടുണ്ടെങ്കിലും അവരോടൊന്നും ഒരു ദേഷ്യവുമില്ല. ഈ പറയുന്നത് ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ഒന്നിലധികം ആളുകളെ ഉദ്ദേശിച്ചാണ്. അവരെല്ലാം എന്റെ ജീവിതം കംപ്ലീറ്റായി നശിപ്പിച്ചിട്ടാണ് കടന്നുകളഞ്ഞത്. ചിരിച്ചുകളിച്ചുനടന്ന എന്നെ എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ആളുകളാണ് എന്റെ ബോയ്ഫ്രണ്ട്സ്. ഇതിൽ ഒരാൾ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. എന്നാൽ ഞാൻ മിണ്ടാതെയിരുന്നു. ഞാൻ കർമ്മയിൽ വിശ്വസിക്കുന്ന ആളാണ്. എനിക്ക് ആരോടും ദേഷ്യമില്ല. എനിക്കിപ്പോഴും ആളുകളെ സ്നേഹിക്കാൻ കഴിയും.

ഇപ്പോഴും ഞാൻ എന്റെ ചില ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ചിലർ വന്നു ബോയ് ഫ്രണ്ട്സ് ആയോ എന്നൊക്കെ ചോദിക്കാറുണ്ട്, അത് ആയെങ്കിലും അല്ലങ്കിലും നിങ്ങളെ സംബന്ധിക്കുന്ന വിഷയമല്ല, വർഷങ്ങളോളം കൂടെ ഉണ്ടായിരുന്ന ആളാണെന്നും പറഞ്ഞ് അയാളുടെ വൃത്തികേടുകൾ എല്ലാം സഹിച്ചു, എന്തൊരു പരിശുദ്ധബന്ധം എന്നുപറഞ്ഞു നടക്കേണ്ട കാര്യമില്ല. എന്നെ അതിനു കിട്ടില്ല. മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി എനിക്ക് ജീവിക്കാൻ താത്പര്യമില്ല. ഞാൻ ഇന്നേവരെ ഒരാളെ ബോർ അടിക്കുന്നു എന്നും പറഞ്ഞുകൊണ്ട് ഒരു ബന്ധവും അവസാനിപ്പിച്ചിട്ടില്ല. പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ അന്നും ഇന്നും എന്നും സിൻസിയർ ആണ്.
എനിക്ക് പറയാനുള്ളത് നമുക്ക് ആകെ ഒരൊറ്റ ജീവിതമേ ഉള്ളു, അത് നിങ്ങളുടെ ഒരു ബോയ്ഫ്രണ്ട് നിങ്ങളെ എന്ത് പറഞ്ഞാലും അതും കേട്ട് സഹിച്ചു ജീവിക്കേണ്ട ആവശ്യമില്ല. അല്ലെങ്കിൽ അതിന്റെ പേരിൽ ആ,ത്മ,ഹ,ത്യ ചെയ്യേണ്ട കാര്യവുമില്ല. അവൻ പോയാൽ പോയി, അവനെക്കാളും നല്ലൊരാൾ വരും. അയാളോട് കൂടെ ജീവിക്കൂ. പോയ ആളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം പോലുമില്ല, ദിയ കൃഷ്ണ പറയുന്നു.
Leave a Reply