
മലയാളികൾ വീണ്ടും കാണാൻ ആഗ്രഹിച്ച ദിലീപിൻറെ ആ സഹോദരി ഇവിടെ ഉണ്ട് ! വൈറലായി പ്രിയ നമ്പ്യാരുടെ ചിത്രങ്ങൾ !
ചില അഭിനേതാക്കളെ നമ്മൾ എക്കാലവും ഓർത്തിരിക്കാൻ അവർ ഒരുപാട് കഥാപാത്രങ്ങളോ സിനിമകളോ ഒന്നും തന്നെ ചെയ്യണമെന്നില്ല, എക്കാലവും ഓര്‍മിപ്പിക്കാത്ത വിധത്തിൽ ഒരു സീൻ തന്നെ ധാരാളമാണ്. അത്തരത്തിൽ ഒരാളാണ് നടി പ്രിയ നമ്പ്യാർ, ആ പേര് കേട്ടാലുടന്‍ ആളുകള്‍ക്ക് തിരിച്ചറിയാന്‍ മാത്രം ഒരുപാട് സിനിമകളൊന്നും ഈ നടി ചെയ്തിട്ടില്ല. ചെയ്ത സിനിമയിലാണെങ്കില്‍ അധികം സ്ക്രീന്‍ സ്പേസും കിട്ടിയിട്ടില്ല. എന്നാലും ദിലീപിന്റെ പെങ്ങളായി വന്ന പ്രിയയെ കണ്ടവരാരും മറക്കാനും സാധ്യതയില്ല.
അതിനു ഉദാഹരമാണ് സമൂഹ മാധ്യമങ്ങളിൽ ഈ നടിയെ തിരഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ, ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ് കോമഡി സിനിമയായ വെട്ടത്തിലാണ് പ്രിയ നമ്പ്യാര്‍ ചെറിയൊരു വേഷം ചെയ്തിട്ടുള്ളത്. സിനിമയില്‍ ദിലീപിന്റെ പെങ്ങളായ ഇന്ദു എന്ന കഥാപാത്രം. കഥാപാത്രം ചെറുതായിരുന്ന് എങ്കിലും ആ സിനിമയിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു.
ആ സിനിമക്ക് ശേഷം പ്രിയയെ പിന്നെ മറ്റൊരു ചിത്രങ്ങളിലും കണ്ടിട്ടില്ല എന്നതും ഇവരെ ഇന്നും ഓർത്തിരിക്കാൻ ഒരു കാരണമായി, വര്‍ഷങ്ങള്‍ക്ക് ശേഷം ഗോപി (ദിലീപ്) വീട്ടിലേക്ക് വരുമ്പോള്‍, ഇതാരാ ഏട്ടാ എന്ന് ചോദിക്കുന്ന ഇന്ദുവിന്റെ ഒരു രംഗമുണ്ട്. അത് നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും ഷെയര്‍ ചെയ്തപ്പോഴാണ് പ്രിയയെ മലയാളികള്‍ വീണ്ടും ഓര്‍ക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രിയ വെട്ടം എന്ന സിനിമ ചെയ്യുന്നത്.

വേറെ ആരുമല്ല സാക്ഷാല്‍ മോഹന്‍ലാല്‍ സര് ആണ് ആ സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്തത്, പ്രിയദര്ശന് സര് ആ നിര്‍ദ്ദേശം ഏറ്റെടുത്ത് എന്നെ അഭിനയിപ്പിക്കുകയായിരുന്നു എന്നും പ്രിയ പറഞ്ഞിട്ടുണ്ട്. വെട്ടത്തിന് ശേഷം ധാരാളം സിനിമകളില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ വീട്ടുകാരെ സംബന്ധിച്ച് പഠിക്കണം എന്നായിരുന്നു നിര്‍ബന്ധം. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അഭിനയിക്കാം എന്നു കരുതി ബ്രേക്ക് എടുത്തു. പക്ഷെ പല കാരണങ്ങൾ കൊണ്ട് ആ ബ്രേക്ക് നീണ്ടു പോവുകയായിരുന്നു.
ഇപ്പോള്‍ കുടുംബവും ജോലിയുമൊക്കെയായി തിരക്കിലാണ്. ഓസ്ട്രേലിയയില്‍ അനിയനൊപ്പം ചേര്‍ന്ന് ബിസിനസ്സ് നടത്തുകയാണ്. അതിനൊപ്പം ഡാന്‍സും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. ഭര്‍ത്താവും വീട്ടുകാരുമെല്ലാം വളരെ സപ്പോര്‍ട്ടീവ് ആണ് എന്നും പ്രിയപ് പറയുന്നു. അതുപോലെ തന്നെ ഒരു ചെറിയ വേഷം മാത്രം ചെയ്ത എന്നെ ആളുകള്‍ ഇപ്പോഴും തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട് എന്നും, നല്ല ഒരു അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും പ്രിയ പറയുന്നു.
Leave a Reply