
ഇന്ന് ഗണപതി മിത്താണ് എന്ന് പറഞ്ഞവർ നാളെ അയ്യപ്പൻ, അതിന്റെ നാളെ ശിവൻ, കൃഷ്ണൻ ! ഏറ്റവും അവസാനം നിങ്ങൾ മിത്താണെന്ന് പറയും ! ഉണ്ണി മുകുന്ദൻ പറയുന്നു !
ഇന്ന് യുവ താര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളൊൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിലുപരി തന്റെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ആളുകൂടിയാണ് അദ്ദേഹം, സ്പീക്കർ എഎൻ ഷംസീന്റെ മിത്ത് വിവാദം ഇപ്പോഴും പുകയുകയാണ്. ഇപ്പോഴിതാ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ വേദിയിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു.. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ മിത്താണെന്ന് പറയും. നമ്മുടെ അമ്പലങ്ങളും ആഘോഷങ്ങളുമായി ജീവിച്ച വ്യക്തിയാണ് താൻ. പഠിച്ചതൊക്കെ ഗുജറാത്തിലാണ്. അവിടെ വിഗ്രഹം വീട്ടിൽ എത്തിച്ച് വലിയ ആരവത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിച്ചിരുന്നത്. എന്നാൽ കേരളത്തിൽ നാം കുറച്ച് സൈലന്റായാണ് ആഘോഷിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഞാൻ ഒരു വലിയ ഈശ്വര വിശ്വാസിയാണ്. അത്തരത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന, കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവുമില്ല. താൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ ഇതൊക്കെ OK-യാണ്. ഇത് നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. എന്നാൽ, നമ്മൾ മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഇവിടെ ആർക്കും ധൈര്യമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം. അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതിൽ അർത്ഥമില്ല.

അല്ലങ്കിൽ ഏറ്റവും കുറഞ്ഞത് ഈ വിഷയത്തിൽ നിങ്ങൾക്ക് വിഷമം ഉണ്ടായി എന്നെങ്കിലും പറയണം, ഇനി എങ്കിലും എങ്ങനെയായിരിക്കണം. മാളികപ്പുറം പോലെ ഇനി ചെയ്യാൻ എനിക്ക് ധൈര്യം കാണിച്ച എന്നൊക്കെ ഇപ്പോൾ ഇവിടെ പറഞ്ഞു, എനിക്ക് അത് അങ്ങോട്ട് മനസിലാകുന്നില്ല, കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ഹിന്ദു വിശ്വാസികൾക്കുമുള്ള ഏറ്റവും വലിയ പ്രശ്നം അവർക്ക് ഭയങ്കര പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യ എന്ന രാജ്യത്ത് ആർക്കും എന്തു പറയാം, അതാണ് ഇന്ത്യ എന്ന രാജ്യം.
നമ്മയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവർക്ക് എതിരെ ശബ്ദം ഉയർത്താൻ ധൈര്യം ഉണ്ടാകണം. ഞാൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് വെച്ചാൽ നമുക്ക് ഇതൊക്കെ ഒക്കെയാണ്പ റയുന്നതുകൊണ്ട് ഒന്നും തോന്നരുത്. നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. ഈ സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. മാളികപ്പുറം എന്നൊരു ഒരു സിനിമ ചെയ്തതിന്റെ പേരിൽ ഞാൻ ഒരുപാട് കേട്ടു പക്ഷേ ഞാൻ അത് വിട്ടു എന്നും ഉണ്ണി വേദിയിൽ പറഞ്ഞു.
Leave a Reply