
ഇനിയും ഇത് അനുവദിക്കാൻ കഴിയില്ല, എന്റെ കുഞ്ഞിനെ സംപ്രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ് ! നിയമ നടപടിയുമായി അമൃത !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് ഗായിക അമൃത സുരേഷ്. കരിയറിൽ അവർ എപ്പോഴും വിജയങ്ങൾ നേടാറുണ്ട് എങ്കിലും വ്യക്തി ജീവിതത്തിൽ അമൃത ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങൾ വഴി തന്നെ കുറിച്ചും കുടുംബത്തെ കുറിച്ചും മോശമായി വിഡിയോ പങ്കുവെച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. പരാതിയുടേയും പരാതിയ്ക്ക് കാരണമായ വാര്‍ത്തയുടേയും ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്. ഇനി മിണ്ടാതിരിക്കാനാകില്ല എന്നാണ് അമൃത പറയുന്നത്.
അമൃതയുടെ വാക്കുകൾ ഇങ്ങനെ, അമൃതയുടെ മകൾ അന്തരിച്ചു എന്ന തലക്കെട്ടോടെ വാർത്ത പുറത്തുവിട്ട ചാനൽ മിസ്റ്ററി മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ക്ലിക്ക് ബൈറ്റിന് വേണ്ടി എന്റെ ഐഡന്റിറ്റി ചൂഷണം ചെയ്തതാണ് എന്നാണ് അമൃത പറയുന്നത്. ഇതിപ്പോ ഒരുപാട് നാളായി വ്യാജ വാര്‍ത്തകളുടെയും വ്യക്തിഹത്യകളുടേയും വേദനിപ്പിക്കുന്ന കഥകളുടേയും തിരിച്ചടികള്‍ ഞാന്‍ സഹിക്കുകയാണ്.

ഇതെല്ലാം എന്നെയും എന്റെ കുടുംബത്തെയും മോശമാക്കി കാണിക്കാനുള്ള നീക്കമാണ്. എന്റെ മൗനം ഇവിടെ അവസാനിക്കുന്നു. അന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാം എന്ന് കരുതുന്നവര്‍ക്ക് വ്യക്തമായൊരു സന്ദേശം നല്‍കണം എനിക്കെന്നും അമൃത പറയുന്നു. ഒരു സിംഗിൾ പേരന്റ് എന്ന നിലക്ക് എന്റെ മകളുടെ സംപ്രേക്ഷണം അത് എന്റെ ഉത്തരവാദിത്വമാണ്. ഇത് കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി തനിക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ ബിഗ് ബോസ് താരം ദയ അശ്വതിയ്ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
എല്ലാത്തിനും ഒരു തീർപ്പ് കണ്ടെത്തുന്നതിനുള്ള എന്റെ ചുവട്വെപ്പാണിത്, ദയ അശ്വതിയ്ക്കെതിരെ പോലീസില്‍ പരാതി നല്കി. കഴിഞ്ഞ് രണ്ട് വര്‍ഷമായി, അവര്‍ ഫെയ്സ്ബുക്ക് വീഡിയോകൡലൂടെ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതിനാല്‍ ഈ നടപടി സ്വീകരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ നേരിടണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നീതിയുക്തമായ തീര്‍പ്പ് തന്നെ പ്രതീക്ഷിക്കുന്നതായാണ് അമൃത പറയുന്നത്. നിരവധിപേരാണ് അമൃതക്ക് പിന്തുണ അറിയിച്ച് രംഗത് വരുന്നത്.
Leave a Reply