
ഏറെ നാളുകൾക്ക് ശേഷം ഓണനാളിൽ കുടുംബ ചിത്രങ്ങളുമായി താരങ്ങൾ ! മക്കളെ കണ്ട സന്തോഷത്തിൽ മല്ലിക സുകുമാരൻ ! സി=
ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളെ കാണാൻ കിട്ടുന്നില്ല എന്നുള്ള പരാതികൾ അമ്മ മല്ലിക സുകുമാരൻ ഇടക്കെല്ലാം പറയുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം മക്കളും മരുമക്കളും കൊച്ചുമക്കളുമായി ഒരുമിച്ച് ഓണം ഉണ്ടതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരൻ. ചിത്രങ്ങൾ എല്ലാം ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മക്കൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ.
വാക്കുക്കൾ ഇങ്ങനെ, കുടുംബത്തിൽ അവരുടേതായ രീതിയിൽ വളരെ തിരക്കുള്ളവരാണ്. ഇന്ത്യയ്ക്കുള്ളിൽ ഉണ്ടെങ്കിൽ എങ്ങനെ എങ്കിലും എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കാൻ നോക്കും. പക്ഷെ കഴിഞ്ഞ പ്രാവശ്യം ആടുജീവിതത്തിന്റെ സെറ്റിലായിരുന്നു പൃഥ്വിരാജ്. ഓണത്തിന്റെ അന്ന് ആടുകളുടെ നടുക്ക് കിടക്കുന്ന രാജുവിന്റെ ഒരു ഫോട്ടോയാണ് ഞാൻ കണ്ടത്. ഇപ്പോഴത്തെ ആളുകൾ മെനക്കെട്ട് സദ്യ തയ്യാറാക്കാൻ ശ്രമിക്കുന്നില്ലെന്നും ഓർഡർ ചെയ്ത് കഴിക്കുകയാണെന്നും കുട്ടിക്കാലത്തെ തന്റെ ഓണവും ഇപ്പോഴത്തെ തന്റെ ഓണവും താരതമ്യപ്പെടുത്തി മല്ലിക പറയുന്നു.

സുകുവേട്ടന് ഓണം വളരെ പ്രാധാന്യം ഏറിയതായിരുന്നു, ഓണത്തിന് എവിടെ ഷൂട്ടിങിന് പോയതാണെങ്കിലും മക്കളുടെ അടുത്തേക്ക് സുകുവേട്ടൻ വരുമായിരുന്നു. ഓണസദ്യയും ഞങ്ങളുടെ കൂടെയെ കഴിക്കൂ. സുകുവേട്ടൻ ഏറെ പ്രിയപ്പെട്ട ഓലൻ മക്കൾക്കും വലിയ ഇഷ്ടമാണെന്നും മല്ലിക പറയുന്നു. ജീവിതത്തിൽ ഏറ്റവും വലിയ ധനം എനിക്ക് എന്റെ മക്കളാണ്. എന്റെ ജീവിതത്തിൽ ഏറ്റവും നല്ല ഓണ ഓർമ്മ ഇന്ദ്രൻ ജനിച്ചപ്പോഴുള്ള ഓണമാണ്, ഇന്ദ്രന് അന്ന് ആറ് മാസം മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ആദ്യമായി ഒരു കുഞ്ഞ് കുടുംബത്തിലേക്ക് വന്ന സന്തോഷമായിരുന്നു എല്ലാവർക്കും.
എപ്പോഴും മക്കളുടെ കാര്യം വരുമ്പോൾ സു,കുവേട്ടന് എന്നും ഉത്സാഹമാണ്. ഇന്ദ്രൻ അന്നും ഇന്നും രാജുവിന് സപ്പോർട്ടാണ്. എന്നോട് പറഞ്ഞില്ലെങ്കിലും ഇരുവരും കാര്യങ്ങൾ പരസ്പരം സംസാരിക്കും. നിര്‍ബന്ധിച്ച് വിശ്രമമെടുക്കേണ്ടി വരുമ്പോള്‍ ഇങ്ങനെ ചില ഗുണങ്ങളുണ്ടെന്ന് തോന്നുന്നു എന്ന് കുറിച്ചാണ് ഓണചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.
Leave a Reply