
അതികം വൈകാതെ ആ സന്തോഷ വാർത്ത ഉണ്ടാകും ! ഉണ്ണി മുകുന്ദനെയാണ് ഇഷ്ടം ! മാളവിക ജയറാം പറയുന്നു ! ഉണ്ണി മുകുന്ദൻ തനിക്ക് അയ്യപ്പനെ പോലെയെന്ന് ജയറാമും !
ഇന്ന് യുവ താരനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന സിനിമയാണ് ഉണ്ണിയുടെ കരിയറിൽ ഏറ്റവും വലിയ വിജയമായി മാറിയത്. ശേഷം ഇനി വരുന്ന ഒരു തലമുറ അയ്യപ്പനായി കാണാൻ പോകുന്നത് തന്നെ ആയിരിക്കുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. അതുപോലെ ഒരു നടൻ എന്നതിലുപരി അദ്ദേഹം തന്റെ വിഷ്വസങ്ങളെ മുറുകെ പിടിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്പീക്കറുടെ മിത്ത് വിവാഹദത്തിൽ ഏറ്റവും കൂടുതൽ പ്രതിഷേധം അറിയിച്ചതും അദ്ദേഹമായിരുന്നു. ഇപ്പോഴും അദ്ദേഹം എത്തുന്ന വേദികളിൽ അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.
അതുപോലെ കഴിഞ്ഞ ദിവസം ജയറാം പറഞ്ഞ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ ചർച്ചയായിരുന്നു. “സ്ഥിരമായി ശബരിമലയിൽ പോകുന്ന എനിക്ക് ഉണ്ണി മുകുന്ദനെ ഇപ്പോൾ കാണുമ്പോൾ അയ്യപ്പനെ നേരിൽ കാണുന്ന പ്രതീതി” എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്. ഈ സമയത്ത് ഇതിന് മുമ്പ് ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
ഇന്ന് താരപുത്രിമാരിൽ ഏറെ ആരധകരുള്ള ആളാണ് മാളവിക ജയറാം എന്ന ചക്കി. ഏവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ അരങ്ങേറ്റമാണ് മാളവികയുടേത്. ആ ചോദ്യം എപ്പോഴും ആരാധകർ ചോദിച്ചിരുന്നു, താരപുത്രിക്ക് ഇതിനോടകം ഒരുപാട് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയെ ആയിരുന്നു.

സിനിമയുടെ ആ കഥ മാളവിക കേട്ടിരുന്നു എങ്കിലും താന്‍ നായികയായി അഭിനയിക്കാനായിട്ടില്ലെന്നായിരുന്നു മാളവിക പറഞ്ഞത്. അതിന് ശേഷമായാണ് ചിത്രത്തിലേക്ക് കല്യാണി പ്രിയദര്‍ശനെത്തിയത്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയിരുന്നു. വിജയ് യുടെ കട്ട ഫാനായ മാളവിക മലയാളത്തില്‍ ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഉയരത്തിന് അനുയോജ്യനായ നായകനാണ് ഉണ്ണിഎന്നും യുവ നടന്മാരിൽ തനിക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തെ ആണെന്നും മാളവിക പറഞ്ഞിരുന്നു.
നല്ല കഥകൾ വരികയായെങ്കിൽ അതികം വൈകാതെ തീർച്ചയായും തങ്ങൾ ഒരുമിച്ച് അഭിനയിക്കുമെന്നും മാളവിക പറഞ്ഞിരുന്നു. അതിനു ശേഷം ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അതെല്ലാം ഗോസിപ്പുകൾ മാത്രമായിരുന്നു എന്നായിരുന്നു താര കുടുംബം പ്രതികരിച്ചത്.
Leave a Reply