വയസായ അമ്മയെ നോക്കാൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയ യുവാവിന് 80 ലക്ഷം ലോട്ടറിയടിച്ചു !

ഇന്ന് വയസായ മാതാപിതാക്കൾ ഒരു വലിയ ബാധ്യതയായി കാണുന്ന ഈ ലോകത്ത് നമ്മെ വിഷമിപ്പിക്കുന്ന നിരവധി വാർത്തയാണ് ദിനംപ്രതി നമ്മൾ കേൾക്കുന്നതാണ്, അതിൽ നിന്നെല്ലാം വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ മനസ് നിറക്കുന്നത്. വയസായ തന്റെ അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി വിട്ട് എത്തിയ യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം. ഓഗസ്റ്റിൽ നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഇയാൾക്ക് ലഭിച്ചത്. മനക്കൊടി ചിറയത്ത് അത്താണിക്കൽ പ്രിജു പോളിനാണ് ഈ ഭാഗ്യം തേടി എത്തിയത്.

നാട്ടിൽ എത്തിയ ശേഷം നിരന്തരം ലോട്ടറി എടുക്കാറുള്ള പ്രിജുവിന് 000 രൂപ വരെ ഉള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. നറുക്കെടുപ്പ് ദിവസം രാവിലെ കുന്നത്തങ്ങാടി കാർ സ്റ്റാൻഡ് പരിസരത്ത് ചായ കുടിക്കാൻ എത്തിയപ്പോഴാണ് പ്രിജു ടിക്കറ്റെടുത്തത്. അതും നാലെണ്ണം. വൈകിട്ട് കൂട്ടുകാർ വിളിച്ചുപറയുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഇദ്ദേഹം അറിയുന്നത്. അമ്മ സിസിലിയുടെ അസുഖം ഭേദമായതിനാല്‍ ജർമ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാ​ഗ്യശാലി. പരേതനായ പോൾ ആയിരുന്നു പ്രിജുവിന്റെ പിതാവ് ഭാര്യ ഷെറി ജർമ്മനിയിൽ നേഴ്സാണ്.

നിരവധി സാധാരണക്കാർക്ക് ഒരു ആശ്വാസമാണ് കാരുണ്യ ലോട്ടറി. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. 40 രൂപയാണ് ടിക്കറ്റ് വില. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 1 ലക്ഷം വീതം പന്ത്രണ്ട് പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അമ്മയെ നോക്കാനായി ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്താൻ മനസ് കാണിച്ച പ്രിജുവിന്റെ ആ നല്ല മനസിന് ഈശ്വരൻ അറിഞ്ഞു നൽകിയ സമ്മാനമാണ് എന്നാണ് ഈ വാർത്തക്ക് മലയാളികളുടെ കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *