എന്റെ വിശ്വാസത്തെ അവഹേളിച്ചാല്‍ അതിനെതിരെ ഞാൻ ഇനിയും ശബ്ദമുയര്‍ത്തും ! അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ല ! ഉണ്ണി മുകുന്ദൻ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഒരു നടൻ എന്നതിലുപരി തന്റെ മതത്തെയും വിശ്വാസത്തെയും മുറുകെ പിടിക്കുന്ന നടൻ ആ പേരിൽ  തന്നെ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. മിത്ത് വിവാദത്തിൽ ഏറ്റവും പ്രതികരിച്ച നടനും ഉണ്ണി മുകുന്ദൻ ആയിരുന്നു.  അടുത്തിടെ ജയ് ഗണേഷ് എന്ന തന്റെ പുതിയ സിനിമയും പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ ഭഗവാൻ ഗണേശനായിട്ടാണ് ഉണ്ണി എത്തുന്നത്.  തന്റെ വിശ്വാസത്തെ അവഹേളിച്ചാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ലെന്നും സിനിമ പ്രഖ്യാപന വേളയില്‍ ഉണ്ണി വ്യക്തമാക്കിയിരുന്നു.

അടുത്തിടെ ഉണ്ണി മുകുന്ദൻ തന്റെ ബോഡി കാണിച്ചുകൊണ്ട് പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന കമന്റുകളും അതിനു വന്ന മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഗണപതി ഭഗവാനെ സിക്‌സ് പാക്ക് ഇല്ലെന്ന’ തരത്തിൽ ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന രീതിലായിരുന്നു കമന്റ്. ഇതിന് മറുപടിയായി നടൻ കുറിച്ചത് ഇങ്ങനെ.. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ ഉണ്ണി മുകുന്ദൻ കുറിച്ചു.

ഇപ്പോഴിതാ ഈ കമന്റ് ഇട്ട വ്യക്തി ക്ഷമ ചോദിച്ച്‌ രംഗത്ത്. സംഭവം വലിയ വിവാദമായതോടെയാണ് മനാഫ് കുണ്ടൂര്‍ എന്ന വ്യക്തി ഇപ്പോള്‍ ക്ഷമ പറഞ്ഞിരിക്കുന്നത്. ‘എന്റെ കമന്റ് മതവികാരത്തെ വ്രണപ്പെടുത്തിയതില്‍ ഖേദിക്കുന്നു. തമാശയ്‌ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്. അങ്ങയുടെ വികാരവും വിഷമവും ഞാൻ മനസ്സിലാക്കുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പോടെ, ഒരിക്കല്‍ കൂടി സോറി.’-എന്നാണ് മനാഫ് കമന്റ് ചെയ്തിരിക്കുന്നത്. ‘ചില്‍’ എന്നാണ് താരം കമന്റിന് മറുപടി നല്‍കിയത്.

ഇതിന് മുമ്പ് മാളികപ്പുറത്തിന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു, എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്‌ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. സത്യത്തിൽ ഇങ്ങനെയൊക്കെ  വ്യക്തി,പരമായി ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്‌ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു. ‘ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ് എന്നും ഉണ്ണി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *