കടം വാങ്ങി കേരളം വികസിക്കും, ആ വികസനത്തിലൂടെ കട ബാധ്യതകൾ തീർക്കും ! കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അനീതി ! ഇ പി ജയരാജൻ പറയുന്നു !

നമ്മുടെ കേരളം ഇപ്പോൾ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ആണെന്ന കാര്യം സർക്കാർ തന്നെ തുറന്ന് പറയുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ കയറിട്ട് രണ്ടു വർഷം കഴിയുമ്പോൾ എല്ലാം ശെരിയാകും എന്ന വാക്കുകൾ വെറും വാഗ്ദാനം മാത്രമായി മാറുകയാണ്. നാടെങ്ങും പരാതികളൂം പരിഭവങ്ങളും മാത്രം ബാക്കിയാകുമ്പോൾ പിണറായി സർക്കാർ ഇപ്പോൾ വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. കേരള സർക്കാർ വലിയ കടബാധ്യതകൾക്ക് മുന്നിൽ  നട്ടം തിരിയുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കേരളം കടം വാങ്ങി വികസിക്കുമെന്നും അങ്ങനെ വരുന്ന ബാധ്യതകൾ ആ വികസനത്തിലൂടെ തീർക്കുമെന്നും അദ്ദേഹം പറയുന്നു. കേന്ദ്രസര്‍ക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്ക്കെതിരെ രാജ്ഭവന് മുന്നില്‍ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന.

ഇപ്പോൾ സാമ്പത്തികമായി ഏറെ വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണ് കേരളം. ബിജെപിക്കൊപ്പം ചേർന്ന് യുഡിഫ് കേരളത്തിന്റെ വികസനത്തിന്‌ എതിര് നിൽക്കുകയാണ്. കഴിഞ്ഞ ഏഴര വർഷമായി സംസ്ഥാനത്ത് ഒരു വികസന പ്രവർതനത്തിനും യുഡിഎഫ് സഹകരിക്കുന്നില്ല. കേരളത്തിന്റെ വികസനം തടയാൻ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം തീർക്കുകയാണ്. കേരളത്തിൽ നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന് പ്രചരിപ്പിച്ച എജി രാഷ്ട്രീയം കളിക്കുകയാണ്. റിപ്പോർട്ട് സമർപ്പിക്കേണ്ട ആളാണ് എ ജി. പത്ര സമ്മേളനം നടത്താൻ എ ജിക്ക് എന്ത് അവകാശമാണുള്ളതെന്നും ഇ പി ചോദിച്ചു.

അതുപോലെ ഗവർണർക്ക് എതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു, ഗവർണർ ബില്ലുകൾ അംഗീകരിക്കാതെ സ്തംഭിപ്പിക്കുകയാണ്. ഗവർണറുടെ നിലപാട് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നും, ബില്ലുകളിൽ ഒപ്പിടാത്തത് ബിജെപി നയമാണെന്നും ഇ പി വിമർശിച്ചു. അതുപോലെ തന്നെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന, സംഘടന നവംബറിലുണ്ടാകുമെന്നാണ് വാർത്തകൾ പുറത്തുവന്നത്. എ എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റും. വീണാ ജോര്‍ജ്ജ് പകരം സ്പീക്കറായേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തിൽ നിയമസഭാ സമ്മേളനത്തിനിടയിൽ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *