എന്റെ മകളായി അഭിനയിച്ച കുട്ടിയാണ്, ഇനി അവളുടെ കാമുകനായി അഭിനയിക്കാൻ എനിക്ക് കഴിയില്ല ! കൃതി ഷെട്ടിയുടെ കൂടെ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി ! കൈയ്യടി !

മക്കൾ സെൽവൻ എന്ന വിളിപ്പേരോടെ ലോകം മുഴുവൻ ഇന്ന് ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഒരു നടൻ എന്നതിലപ്പുറം ഓരോ കാര്യങ്ങളിൽ അദ്ദേഹം കൈ കൊള്ളുന്ന നിലപാട് അത് മറ്റു താരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം ഒരു നിലപാടാണ് ഏറെ ശ്രദ്ധ നേടുന്നത്. കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് ഇപ്പോഴിതാ അതിന്റെ കാരണം വ്യകത്മാക്കിയിരിക്കുകയാണ്. ഒരു സിനിമയില്‍ മകളായി അഭിനയിച്ച നായികയുടെ കൂടെ അടുത്ത ചിത്രത്തില്‍ റൊമാന്‍സ് ചെയ്ത് അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 2021-ല്‍ പുറത്തിറങ്ങിയ ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് സിനിമയില്‍ കൃതി ഷെട്ടിയുടെ അച്ഛനായി  അഭിനയിച്ചിരുന്നു. ഏറ്റവും മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ചിത്രം നേടിയിരുന്നു. കൃതിയുടെ അച്ഛനായി അഭിനയിച്ച ആ  സിനിമയുടെ വന്‍ വിജയത്തിന് ശേഷം ഞാന്‍ തമിഴില്‍ മറ്റൊരു സിനിമയില്‍ ഒപ്പുവച്ചിരുന്നു. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കയ്യില്‍ കിട്ടി, ഞാന്‍ നോക്കിയപ്പോള്‍ അത് കൃതി ആണ്.

അപ്പോൾ തന്നെ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയില്‍ ഞാന്‍ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്ത് നിന്ന് ദയവായി ഒഴിവാക്കുക എന്ന് പറഞ്ഞു എന്നും വിജയ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഈ നിലപാടിനെ കൈയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.  ജവാൻ എന്ന സിനിമയാണ് ഇപ്പോൾ വിജയുടേതായി വിജയകമായി പ്രദർശനം തുടരുന്നത്. ചിത്രത്തിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *