
നിങ്ങൾക്കുമാകാം കോടീശ്വരൻ..! കോടിപതിയാകാൻ ഓണം ബംബർ അടിക്കണം എന്നൊന്നുമില്ല ! സിപി എമ്മിൽ അംഗത്വം എടുത്താൽ മതി ! വിമർശിച്ച് കൃഷ്ണകുമാർ !
വര്‍ഷങ്ങമായി സിനിമ രംഗത്ത് വളരെ സജീവമായ ആളാണ് നടൻ കൃഷ്ണകുമാർ. ഇന്ന് അദ്ദേഹം ബിജെപിയുടെ സജീവ പ്രവർത്തകനുമാണ്. സമൂഹ മാധ്യമങ്ങൾ വഴി പൊതുകാര്യങ്ങളിൽ തന്റെ അഭിപ്രായം തുറന്ന് പറയുന്ന ആളുകൂടിയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും അദ്ദേഹം ട്രോൾ പങ്കുവെച്ചിരുന്നു. “ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ”, എന്നാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ കുമാർ കുറിച്ചിരുന്നത്.
ഇപ്പോഴിതാ വീണ്ടും അദ്ദേഹം സമയമായ രീതിയിൽ പരിഹസിച്ച് എത്തിയിരിക്കുകയാണ്, കോടിപതിയാകാൻ ഓണം ബംബർ അടിക്കണം എന്നൊന്നുമില്ല ! സിപി എമ്മിൽ അംഗമായി ഏതെങ്കിലുമൊരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വരൂ, നിങ്ങൾക്കുമാകാം കോടേശ്വരൻ… എന്നാണ് കൃഷ്ണകുമാർ കുറിച്ചത്, നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് എത്തുന്നത്. ബിജെപി യിൽ ചേർന്ന് നോട്ട് അടി തുടങ്ങിയാൽ പോരെ, അപ്പോ ഇതിനേക്കാൾ കൂടുതൽ ഉണ്ടാക്കാലോ.. ബിജെപി യിൽ ചേർന്ന് വാലാട്ടി നിന്നാലും പെട്ടെന്നു രക്ഷപെടാലോ എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.

അതുപോലെ തന്റെ പാർട്ടിയെ പുകഴ്ത്തി അദ്ദേഹം എപ്പോഴും സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇവിടെ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികം വൈകാതെ കേരളത്തെ കാവി പുതപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. “എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത ഒരു പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നതന്ന്” എന്നായിരുന്നു യദു കൃഷ്ണ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും എത്തിയ കമന്റിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ
ആദ്യം ലാ,ഭേച്ഛയില്ലാതെ കര്‍മം ചെയ്യുക. രണ്ടു. 80 തുകളില്‍ പാര്‍ലമെന്റില്‍ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ രണ്ടാം തവണയും ഭരിക്കുന്നു.. 30 തും 40 തും വര്‍ഷങ്ങള്‍ക്കു മുമ്പ് അനി,യന്‍ പറഞ്ഞ പോലത്തെ അഭിപ്രായങ്ങള്‍ കേട്ടിട്ടും ചങ്കുറപ്പോടെ എല്ലാം നഷ്ടപ്പെടുത്തി പ്രവര്‍ത്തിച്ച നമ്മുടെ സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങള്‍. 3. ത്രിപുര.. 4. സ്മൃതി ഇറാനി.. നീട്ടി എഴുതി ബോറടിപ്പിക്കുന്നില്ല.. കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്.’ എന്നായിരുന്നു താരത്തിന്റെ മറുപടി. കഴിഞ്ഞ മോദിജിയെ തോൽപ്പിക്കും എന്ന് പറഞ്ഞ ശശി തരൂരിനെ വിമർശിച്ചും അദ്ദേഹം എത്തിയിരുന്നു.
Leave a Reply