
“എത്രെ വേണേലും ക,ട്ടോ പക്ഷെ ഒറ്റരുത്”…! പെറ്റ തള്ളക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ ! കമ്യൂണിസം ഡാ..! പരിഹസിച്ച് ജോയ് മാത്യു !
ഇപ്പോൾ കേരളമെങ്ങും സംസാര വിഷയം കരുവന്നൂർ സഹകരമാ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചാണ്, അന്വേഷണം കടുപ്പിച്ച ഈടി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വിടുന്നത്, ഇതിനു പിറകിൽ വമ്പൻ ടീമുകൾ ഉണ്ടെന്നും ഉടൻ വിവരങ്ങൾ പുറത്ത് വിടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷൻ അമ്മയുടെ പേരിൽ 63.56 ലക്ഷം നിക്ഷേപിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അതാണ് കമ്യൂണിസമെന്ന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ജോയ് മാത്യൂ.
ഒരു നടൻ എന്ന നിലയിൽ തന്റെ അഭിപ്രായങ്ങൾ എപ്പോഴും തുറന്ന് പറയുന്ന ജോയ് മാത്യു പലപ്പോഴും അതിന്റെ പേരിൽ വിമർശനങ്ങളും ഏറ്റു വാങ്ങാനാരുണ്ട്. പെറ്റതള്ളയ്ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ , കമ്യൂണിസം ഡാ ‘ എന്നാണ് ജോയ് മാത്യൂവിന്റെ കുറിപ്പ്.. നിരവധി പേരാണ് ഇതിന് കമന്റുകളുമായി എത്തുന്നത്. എത്രെ വേണേലും കട്ടോ പക്ഷെ ഒറ്റരുത്.. അതാണ് ഒരു മകന്റെ സ്നേഹം, അമ്മയോടുള്ള ഒരു മകന്റെ സ്നേഹവും കരുതലും കാണാതെ പോകരുത്, കരുതൽ… എന്നും തുടങ്ങുന്ന കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

പി.ആർ അരവിന്ദാക്ഷനെതിരെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തവരുന്നത്. പെരിങ്ങടൂർ സഹകരണബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിൽ 63,56,460 രൂപയുടെ നിക്ഷേപമുണ്ട്. കാർഷികപെൻഷനായി പ്രതിമാസം ലഭിക്കുന്ന 1600 രൂപ മാത്രമാണ് അമ്മയുടെ വരുമാനമാർഗം. മകൻ എന്നപേരിൽ ശ്രീജിത്ത് എന്നയാളെയാണ് അവകാശിയായി ചേർത്തിരിക്കുന്നത്.
ഇതേ സംഭവത്തിൽ പ്രതിധേഷിച്ച് നടൻ കൃഷ്ണകുമാറും രംഗത്ത് വന്നിരുന്നു, അദ്ദേഹം പറഞ്ഞത്. സിപി എമ്മിൽ അംഗമായി ഏതെങ്കിലുമൊരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വരൂ, നിങ്ങൾക്കുമാകാം കോടേശ്വരൻ… എന്നാണ് കൃഷ്ണകുമാർ കുറിച്ചത്..
Leave a Reply