
ആരാണ് ഈ സുന്ദരി….! രാം ഗോപാൽ വർമ്മ തേടിയ സാരി ചുറ്റിയ മലയാളി പെൺകുട്ടി ഇവിടെ ഉണ്ട് ! ശ്രീലക്ഷ്മി പറയുന്നു !
പ്രശസ്ത സംവിധായകൻ എന്നതിലുപരി വിവാദങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ആളാണ് രാം ഗോപാൽ വർമ്മ. ഒരു കാലത്ത് തെലുങ്ക് സിനിമ ലോകത്ത് ഹിറ്റ് മേക്കർ തന്നെ ആയിരുന്നു സംവിധായകൻ രാം ഗൊപാൽ വർമ്മ എന്ന ആര് ജി വി. അദ്ദേഹത്തിന്റെ ഷോൾ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ അതുപോലെ തന്നെ ഏറ്റവും പ്രശസ്തനായ വിവാദ സംവിധായകൻ എന്ന പേരും അദ്ദേഹത്തിന് സ്വന്തമാണ്. തന്റെ അഭിപ്രായങ്ങളും കാഴ്ചപാടുകളും തുറന്ന് പറയാന്‍ യാതൊരു മടിയും എവിടെയും കാണിക്കാത്ത ആര്‍ജിവി പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതും സ്വാഭാവികം.
എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ കണ്ണ് ഉടക്കിയത് ഒരു മലയാളി പെണ്‍കുട്ടിയിലാണ്. അദ്ദേഹം ഇപ്പോൾ ഒരു മലയാളി പെൺകൊടിയുടെ സോഷ്യൽ മീഡിയ വീഡിയോ കണ്ട് ആകൃഷ്ടനായി, അടുത്ത ചിത്രത്തിലേക്ക് ആളെ തിരഞ്ഞ് ഒരു പോസ്റ്റ് ഇടുന്നു. ആ പെൺകൊടിയാണ് ഇത്; ശ്രീലക്ഷ്മി സതീഷ്, ശ്രീലക്ഷ്മിയുടെ വളരെ ഹോട്ട് ആയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച് ആരാണ് ഈ പെൺകുട്ടി, അറിയുന്നവർ ഒന്ന് പറഞ്ഞു തരൂ.. എന്ന്.. സ്ത്രീ വിഷയത്തിൽ ഏറെ വിവാദം നേരിട്ട ആൾ എന്ന നിലയിൽ അദ്ദേഹത്തിന്റ ഈ പോസ്റ്റിന് ഏറെ പരിഹസമാണ് ലഭിച്ചത്.
ശേഷം അദ്ദേഹം വീണ്ടും ഒരു പോസ്റ്റ് പങ്കുവെച്ചു, തന്റെ അടുത്ത സിനിമയിലേക്ക് ഈ കുട്ടി ചേരുമെന്ന് തോന്നുന്നു അതാണ് തിരക്കിയത് എന്ന്… ശേഷം ശ്രീലക്ഷ്മിയെ തിരഞ്ഞ് നിരവധി ആരാധകർ എത്തി.. ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവം പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണ് ശ്രീലക്ഷ്മിയുടേതായി സോഷ്യൽ മീഡിയയിൽ തരംഗം തീർത്തത്. രാം ഗോപാൽ വർമ്മയുടെ കണ്ടെത്തലിന്റെ തൊട്ടടുത്ത ദിവസമാണ് ശ്രീലക്ഷ്മിയുടെ ജന്മദിനവും. പിറന്നാൾ ആശംസ നേരാനും ആർ.ജി.വി. മറന്നില്ല.

സാരി ചുറ്റിയ സ്ത്രീ സൗന്ദര്യത്തിന്റെ പൂർണതയാണ് ശ്രീലക്ഷ്മിയുടെ ചിത്രങ്ങളുടെ മുഖമുദ്ര. അതുവരെ അത്യാവശ്യം സജീവമായി തന്നെ ഇൻസ്റ്റഗ്രാമിൽ നിറഞ്ഞ ശ്രീലക്ഷ്മിയുടെ പേജിലേക്ക് ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ കൂടിയിരിക്കുകയാണ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് ശ്രീലക്ഷ്മി ആദ്യമൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ചിലർ ആർ.ജി.വിയുടെ ട്വീറ്റ് അയച്ചുകൊടുത്തപ്പോഴാണ് കാര്യം മനസിലായത്. നിലവിൽ 62.2K ഫോളോവേഴ്സ് ഉണ്ട് ശ്രീലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്.
അതുമാത്രമല്ല തനിക്ക് ഈ രാം ഗോപാൽ വർമ്മ ആരെന്നറിയില്ല എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. ഒരുപക്ഷെ തന്റെ ജെനറേഷനിൽപ്പെട്ട ആൾക്കാർക്ക് അതാരെന്നറിയാൻ സാധ്യതയില്ല എന്ന് ശ്രീലക്ഷ്മി പറയുന്നു. പിന്നീടാണ് രംഗീലയുടെ സംവിധായകൻ ആണെന്നും, അദ്ദേഹത്തിന്റെ പ്രശസ്തി എന്തെന്നും ശ്രീലക്ഷ്മി മനസിലാക്കിയത്. ശേഷം അദ്ദേഹവുമായി സംസാരിച്ചു, സിനിമയെക്കുറിച്ചുള്ള വിഷയവും അദ്ദേഹം സംസാരിച്ചു എന്ന് ശ്രീലക്ഷ്മി. സാരി ഉടുത്ത ഒരു നായികയാണ് തന്റെ അടുത്ത സിനിമയ്ക്ക് ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു, അല്ലാതെ ഒന്നും സിനിമയെപ്പറ്റി മറ്റ് ഉറപ്പുകളിലേക്കൊന്നും കടന്നില്ല എന്നും ശ്രീലക്ഷ്മി പറയുന്നു. ഏതായാലും ശ്രീലക്ഷ്മിക്ക് ഇപ്പോൾ ഫോളോവേഴ്സ് കൂടി വരികയാണ്.
Leave a Reply