
തട്ടം കാണുമ്പോൾ അലർജി സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്കും ! പ്രതിഷേധങ്ങൾ ചൂടുപിടിക്കുന്നു !
അഡ്വ. കെ അനിൽ കുമാറിന്റെ തട്ടം പരമാർശ വിവാദം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം കൊണ്ടാണ് മലപ്പുറത്തെ മുസ്‌ളീം പെണ്‍കുട്ടികള്‍ തട്ടം ഉപേക്ഷിക്കുന്നതെന്ന സി പി എം നേതാവ് അഡ്വ. കെ അനില്‍കുമാറിന്റെ പ്രസ്താവനയാണ് ഇപ്പോൾ വലിയ വിവാദമായി മാറുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഫാത്തിമ കുറിച്ചത് ഇങ്ങനെ, “ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവർ. തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്. കേരളത്തിലെ ആർ.എസ്.എസിന്റെ എ ടീം സി.പി.എം ആണ്. ബി.ജെ.പി കേരളത്തിൽ ആർ.എസ്.എസിന്റെ ബി ടീം മാത്രമാണ് എന്നും ഫാത്തിമ പറയുന്നു.

അതേസമയം ഈ തട്ടം വിവാദത്തിൽ അനിൽ കുമാറിനെ തള്ളി പാർട്ടിക്ക് ഉള്ളിൽ നിന്നുള്ളവർ തന്നെ രംഗത്ത് വരികയാണ്. കെ.ടി ജലീലും, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എം ആരിഫ് എംപിയും രംഗത്ത് വന്നിരുന്നു. വസ്ത്ര സ്വാതന്ത്ര്യം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും ആരും അതിലേക്ക് കടന്നുകയറുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. അത് കൊണ്ട് അനില്‍കുമാറിന്റെ ആ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിയുടെ അബദ്ധം പാർട്ടി തീരുമാനമായി അവതരിപ്പിക്കുന്നത് വിവരക്കേടാണെന്നും കാള പെറ്റു ന്നെ് കേൾക്കുമ്പോൾ കയറെടുക്കുന്നത് ശരിയല്ലെന്നും എ എം ആരിഫ് എംപി പ്രതികരിച്ചു.
Leave a Reply