എന്റെ വിഷമഘട്ടത്തിൽ മകന്റെ മുങ്ങൽ ആയിരുന്നു എനിക്ക് വിശ്വസിക്കാൻ കഴിയാതെ പോയത് ! ആ വാക്കുകൾ ! അറ്റ്ലസ് രാമചന്ദ്രൻ വിട വാങ്ങിയിട്ട് 1 വർഷം

ജന കോടികളുടെ വിശ്വസ്ത സ്ഥാപനം…. ആ ഒരു പരസ്യ വാചകം തന്നെ ധാരാളമാണ് അറ്റ്ലസ് രാമചന്ദ്രൻ എന്ന മനുഷ്യനെ മലയാളികൾ എക്കാലവും ഓർത്തിരിക്കാൻ. ഇപ്പോഴിതാ അദ്ദേഹം നമ്മളെ വിട്ടു പോയിട്ട് ഒരു വർഷം ആകുമ്പോൾ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്നത്. ബിസിനെസ്സ് കാരൻ, നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം ഏറെ ശ്രദ്ധ നേടിയിരുന്നു. ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധികൾ അദ്ദേഹം തരണം ചെയ്യുമ്പോഴും ആ ഒരു ചെറു പുഞ്ചിരി എപ്പോഴും മുഖത്ത് തന്നെ ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ പഖ്‌അരസ്യ വാചകം പോലെ തന്നെ ആ മനുഷ്യനും ഒരു വിശ്വസ്തൻ ആയിരുന്നു എന്നാൽ  കോടികളുടെ വായ്പകള്‍ മുടങ്ങിയതോടെ ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെ നിയമ നടപടി ആരംഭിക്കുകയായിരുന്നു. ഇതോടെ 2015 ഓഗസ്റ്റ് 25ന് അദ്ദേഹം അകത്തായി. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. പുറത്തിറക്കാനായി ഏറെ ശ്രമിച്ചുവെങ്കിലും പിന്നേയും വന്ന തിരിച്ചടികള്‍ പ്രതികൂലമായി മാറുകയായിരുന്നു.

ബിസിനെസ്സ് തകർന്ന്, ഷോറൂമുകളിൽ ഉണ്ടായിരുന്ന സ്വർണ്ണവും രത്നവുമൊക്കെ വിശ്വസ്തസ്ഥാപനങ്ങളിലെ തന്റെ വിശ്വസ്തരെന്നു കരുതിയവർ തന്നെ എടുത്തു നാടുവിട്ടു. എന്നിട്ടും ശേഷിച്ചതെല്ലാം എടുത്ത് ഇന്ദിരാ രാമചന്ദ്രൻ എല്ലാ ജീവനക്കാർക്കും ശമ്പള ബാക്കി നൽകി. പുറത്തുവന്നപ്പോൾ തന്റെ മാനേജർമാരെയൊക്കെ വിളിച്ചു. ആരും ഫോണെടുത്തില്ല. അപ്പോഴും ചിരിച്ചു. തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ..

എന്റെ ജയിൽ വാസത്തിൽ അന്നൊക്കെ എനിക്ക് ആകെ ഒരു ആശ്വാസം ഫോൺ വിളിക്കാൻ കഴിയുമല്ലോ എന്നതാണ്. പതിനഞ്ച് മിനിറ്റായിരുന്നു അനുവദിക്കുന്ന സമയം. വിളിക്കുമ്പോൾ കൂടുതലും അവരുടെ വിഷമങ്ങൾ ആയിരുന്നു പറയുന്നത്. എന്റെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്റെ ഭാര്യ ഇന്ദു ഒരാളാണ്. എന്റെ ഇന്ദുവിന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് എന്നെ നിലനിർത്തിയത്. പെട്ടെന്ന് ഒരു ദിവസം ദുബായി പോ,ലീ,സ് സ്റ്റേഷനിൽ നിന്നും ഒരു വിളി വന്നു അങ്ങോട്ട് വരണം എന്ന് പറഞ്ഞായിരുന്നു അത്.

പക്ഷെ അവൻ എന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു, ശേഷം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ എന്റെ വീട്ടിൽ തിരിച്ചെത്തിയത്. കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു ഞാന്‍. ജയില്‍ ജീവിതത്തില്‍ എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഏകാന്തതയാണ്. രാത്രികളില്‍ ഉറങ്ങാറില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വല്ലാതെ വിഷമിച്ചിരുന്നു. ഭാര്യയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു. എന്നെ അങ്ങനെ കാര്യമായി ആരും തന്നെ ജയിലിൽ കാണാൻ വന്നിരുന്നില്ല. എന്നാൽ അങ്ങനെ ആരെങ്കിലുമൊക്കെ സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് ഞാൻ പലപ്പോഴും മോഹിച്ചിട്ടുണ്ട്.

കാരണം ആ സമയത്തെങ്കിലും എനിക്ക് പുറത്തെ സൂര്യ പ്രകാശഴും വെയിലും ചൂടുമൊക്കെ അങ്ങനെയെങ്കിലും കാണാമല്ലോ എന്നായിരുന്നു, അവിടെ കഴിയുമ്പോഴായിരുന്നു കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയുക എന്നാണ് അദ്ദേഹം പറഞ്ഞത്. മക്കളൊക്കെ അവരവരുടെ കാര്യം നോക്കിത്തുടങ്ങിയവരാണ്. ഇനി അവരെയൊന്നും ഞാന്‍ നോക്കില്ല. എനിക്ക് വിശ്വസിക്കാൻ കഴിയാതെ പോയത് എന്റെ വിഷമഘട്ടത്തിൽ മകന്റെ മുങ്ങൽ ആയിരുന്നു എന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.  ഇന്ദുവിനൊപ്പമായി കഴിയാനാണ് ഇനി തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *