
സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്ന നടിമാര്‍ വളരെ മോശം സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് ! ഫറ ഷിബ്ല പറയുന്നു !
ഇതിനോടകം മലയാള സിനിമയിൽ വളരെ ശ്രദ്ധേയ വേഷങ്ങൾ കാരികാര്യം ചെയ്ത നടിയാണ് നടി ഫറ ഷിബ്ല. ഇപ്പോഴിതാ വളരെ ഗൗരവമേറിയ ഒരു വിഷയത്തെ കുറിച്ച് നേടി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ശരീരം മാർക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്ന നടിമാർ പരിചയപ്പെടുത്തുന്നത് മോശം ട്രെൻഡ് ആണെന്ന് ഫറ ഷിബ്ല പറയുന്നത് . മലയാള സിനിമയിൽ സോ കോൾഡ് ഹീറോയിൻ സങ്കൽപ്പം ഇല്ല എന്നാണ് തോന്നിയിട്ടുള്ളത്. ശരീരം മാർ്കറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനോട് യോജിപ്പില്ലെന്നും താരം പറഞ്ഞു. സിനിമയിലെ സ്ത്രീ പ്രാധാന്യത്തെ കുറിച്ചും, നായികാ സങ്കൽപത്തെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ഫറ നടിമാരെ കുറിച്ച് സംസാരിച്ചത്.
ഫറ ആരുടേയും പേരെടുത്ത് പറഞ്ഞില്ല എങ്കിൽ കൂടിയും നടി ഉദ്ദേശിച്ചത് നടി ഹണി റോസിനെയും അന്ന രാജനെ ആണെന്നുമുള്ള കണ്ടെത്താന്‍ ആരാധകർ നടത്തിയിരുക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മലയാള സിനിമയിൽ സോ കോൾഡ് ഹീറോയിൻ സങ്കൽപം ഇല്ല എന്നാണ് തോന്നിയിട്ടുള്ളത്. ബോളിവുഡിൽ എല്ലാം സൗന്ദര്യം നിലനിർത്തുന്നതിന് വേണ്ടി കോടികളാണ് നായികമാർ മുടക്കുന്നത്.

പക്ഷെ ഈ അടുത്തകാലത്തായി മലയാള സിനിമയിൽ അഭിനേതാക്കളുടെ ക്രാഫ്റ്റ് മനസ്സിലാക്കി അതിനനുസരിച്ചുള്ള കഥാപാത്രങ്ങൾ നൽകുന്ന ട്രെന്റ് കണ്ടുവരുന്നുണ്ട്. അത് കൂടാതെ മൊത്തത്തിൽ ഒരു പോസിറ്റീവ് അന്തരീക്ഷമാണ് മലയാള സിനിമയിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. ഇപ്പോൾ നായികയാകാൻ ഒരു പ്രത്യേക ബോഡി ഷേപ്പ് വേണം എന്ന് സംവിധായകരോ എഴുത്തുകാരോ ഡിമാന്റ് ചെയ്യുന്നില്ല. കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരത്തിൽ മാറ്റം വരുത്തിയാലും, നിലനിൽപിന് വേണ്ടി സ്വയം മാറാത്ത ഒരുപാട് നടിമാരുണ്ട്.
അതേസമയം നമ്മൾ ചെയ്യുന്ന തൊഴിലിനെ മാനിച്ച്, അതിന് വേണ്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്ന, സ്വയം മോൾഡ് ചെയ്ത് എടുക്കുന്ന ഒരുപാട് ആർട്ടിസ്റ്റുകളെ എനിക്കറിയാം. പക്ഷെ അതിനിടയിൽ ചിലർ ശരീരം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇപ്പോൾ കണ്ടുവരുന്ന ഒരു ട്രെന്റ് ആണത്. അഭിനയം ഒരു ക്രാഫ്റ്റ് ആണ്, അത് ശരീര പ്രദർശനം അല്ല. സ്വന്തം ശരീരം മാർക്കറ്റ് ചെയ്ത് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്ന നടിമാർ വളരെ മോശം ഒരു ട്രെന്റാണ് സമൂഹത്തിന് പരിചയപ്പെടുത്തുന്നത്. അത് വളരെ തെറ്റാണ്. ഇങ്ങനെ പോയാല്‍ അവസരം കിട്ടും എന്നും, ഇതാണ് സിനിമ എന്നുമുള്ള ഒരു ട്രെന്റ് കൊണ്ടുവരുന്നത് തീര്‍ത്തും മോശമായ ഒരു കാര്യമാണ്” എന്നാണ് ഫറ ഷിബ്ല ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
Leave a Reply