
എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകും ! നോട്ടു നിരോധന സമയത്ത് പരിഹസിച്ചവർ, ഇപ്പോൾ ബഹളം വെക്കുന്നത് എന്തിന് !
ഒരു സിനിമ നടൻ എന്നതിലുപരി ഇന്ന് ബിജെപി പാർട്ടിയുടെ ശക്തനായ സാരഥി എന്ന നിലയിൽ ഇപ്പോൾ ഏറെ ശ്രദ്ധ ഇന്ത്യ നടനാണ് കൃഷ്ണകുമാർ, സമൂഹ മാധ്യമങ്ങളിൽ കൂടി അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ മോദിജിയെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില വാക്കുകളും പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാർ. എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികാസനം ഉണ്ടാകും എന്നാണ് മോദിജി പറഞ്ഞത്, ആ വാക്കുകൾ ഇപ്പോൾ കൃഷ്ണകുമാർ പങ്കുവെച്ചിരിക്കുകയാണ്, എന്നാൽ അദ്ദേഹത്തിന്റെ ഈ പോസ്റ്റിനു പരിഹാസ കമന്റുകളാണ് കൂടുതലും ലഭിക്കുന്നത്.താമര എത്രയും പെട്ടെന്ന് വാടുന്നോ അത്രയും നേരത്തെ രാജ്യം രക്ഷപ്പെടും എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
അതുപോലെ കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം പോസ്റ്റുകൾ പങ്കുവെച്ചിരുന്നു, നോട്ട് നിരോധന സമയത്ത് ബാങ്കിൽ ക്യൂ നിന്നവരെ പരിഹസിച്ചവർ പാർട്ടി ഭരിക്കുന്ന ബാങ്കിൽ ക്യൂ നിന്ന് ബഹളം വെക്കുന്നത് എന്തിന് എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.. ഇതിനും എന്നത്തേയും പോലെ അദ്ദേഹത്തെ വിമർശിച്ച് നിരവധി കമന്റുകളും എത്തുന്നത്. അതുപോലെ മോദിജി ഇസ്രായേലിന് ഐഖ്യദാർഡ്യം പ്രഖ്യാപിച്ചതും കൃഷ്ണകുമാർ പങ്കുവെച്ചിട്ടുണ്ട്.

അതുപോലെ കരുവന്നൂർ വിഷയത്തിൽ പ്രതികരിച്ച് കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റും വളരെ ശ്രദ്ധ നേടിയിരുന്നു. കോടിപതിയാകാൻ ഓണം ബംബർ അടിക്കണം എന്നൊന്നുമില്ല ! സിപി എമ്മിൽ അംഗമായി ഏതെങ്കിലുമൊരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വരൂ, നിങ്ങൾക്കുമാകാം കോടേശ്വരൻ… എന്നാണ് കൃഷ്ണകുമാർ കുറിച്ചത്, നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് എത്തുന്നത്. ബിജെപി യിൽ ചേർന്ന് നോട്ട് അടി തുടങ്ങിയാൽ പോരെ, അപ്പോ ഇതിനേക്കാൾ കൂടുതൽ ഉണ്ടാക്കാലോ.. ബിജെപി യിൽ ചേർന്ന് വാലാട്ടി നിന്നാലും പെട്ടെന്നു രക്ഷപെടാലോ എന്നും പലരും കമന്റ് ചെയ്തിരുന്നു. അതുപോലെ കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മാത്രമേ ഇവിടെ ഇനി മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികം വൈകാതെ കേരളത്തെ കാവി പുതപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
Leave a Reply