
കമ്മ്യൂണിസ്റ്റുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ” ! ഇതാണോ സ്വാതന്ത്ര്യ സമര സേനാനികൾ ! ഇസ്രായേലിന് ഐഖ്യദാർഡ്യം രേഖപ്പെടുത്താൻ നമ്മൾ ഒരുമിക്കുന്നു ! എല്ലാവരെയും ക്ഷണിക്കുന്നു ! കൃഷ്ണകുമാർ !
ഒരു സിനിമ നടൻ എന്നതിനപ്പുറം ഇന്ന് താൻ വിശ്വസിക്കുന്ന തന്റെ രാഷ്ട്രീയ പാർട്ടിക്ക് ഒപ്പം സജീവമായി പ്രവർത്തിക്കുന്ന ആളാണ് കൃഷ്ണകുമാർ. ഇപ്പോൾ ലോകമെങ്ങും ചർച്ച ചെയ്യുന്ന ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ തന്റെ നിലപാട് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. തനറെ പ്രധാനമന്ത്രിയുടെ അതേ നിലപാട് ആണ് തനിക്കും എന്നും താൻ ഇസ്രായേലിന് ഒപ്പമാണ് എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു, ഇപ്പോഴിതാ ഇസ്രായേലിന് ഐഖ്യദാർഡ്യം പ്രക്യപിച്ചുകൊണ്ട് മൗന ജാഥയിൽ പങ്കെടുക്കാൻ അദ്ദേഹം എല്ലാവരെയും ക്ഷണിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിൽ കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റർ ഇങ്ങനെ, ഇസ്രായേലിന് ഒപ്പം… ഇസ്രായേലിന് ഐഖ്യദാർഡ്യം രേഖപ്പെടുത്തി ഒക്ടോബർ പതിനഞ്ചിന് വൈകിട്ട് ആറുമണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന മൗനജാഥയും തുടർന്ന് നടക്കുന്ന പ്രാർത്ഥനയിലും പങ്കെടുക്കാൻ എല്ലാവരെയും ഹൃദയ പൂർവം സ്വാഗതം ചെയ്യുന്നു.. എന്നുമാണ്. എന്നത്തേയും പോലെ അദ്ദേഹത്തെ വിമർശിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്, ആദ്യം സ്വന്തം പല്ലിന്റിടയിലെ അഴുക്ക് കുത്തി ഇളക്കിയിട്ട് പോരെ മറ്റുള്ളവരുടെ പല്ലിലെ അഴുക്ക് നോക്കാൻ നിക്കണേ…. നമുക്കും ഉണ്ടായിരുന്നു ഒരു കലാപം.. മണിപ്പൂർ അന്നൊന്നും തന്നെയോ തന്റെ മുതിർന്ന നേതാക്കന്മാരുടെയോ തൊള്ള തുറന്നിട്ടില്ല. അതൊന്നും മറക്കരുത് എന്നുമാണ് ഒരു കമന്റ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പും കൃഷ്ണകുമാർ തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഹമാസ്… കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ”, സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെയാണോ? അവർ ഭീകരരാണ്, ISIS ഭീ,ക,ര,രിൽ നിന്ന് ഇവർ വ്യത്യസ്തമല്ല. ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ. നിരപരാധികളെ കശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ട്പോയി പീ,ഡി,പ്പി,ക്കു,ന്നു . ശ,വ,ശ,രീ,ര,ങ്ങളെപോലും വെറുതെ വിടുന്നുമില്ല.
അതുപോലെ ഞാൻ ഒന്നുകൂടി ചോദിച്ചോട്ടെ, ഇസ്രായിലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീ,ഡി,പ്പി,ച്ചു കൊ,ല,പ്പെ,ടു,ത്തു,കയും ആ പെ,ൺ,കു,ട്ടി,യുടെ ന,ഗ്ന,ശ,രീ,രം പ്രദർശിപ്പിക്കയും അതിൽ തു,പ്പു,കയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ, കമ്മ്യൂണിസ്റ്റ്കാരാ… എന്നും കൃഷ്ണകുമാർ കുറിച്ചു. ഈ ആത്മാർത്ഥത ഇങ്ങു ഇവിടെ മണിപ്പൂരിൽ നടന്നപ്പോൾ ഈ ആവേശം അന്ന് കണ്ടിരുന്നില്ല എന്ന് തുടങ്ങുന്ന കമന്റുകളാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്..
Leave a Reply