
അച്ഛന്റെ മക്കൾ തന്നെ ! മോശം കമന്റ് ഇട്ടവർക്ക് മാസ്സ് മറുപടി കൊടുത്ത ഗോകുലും ഭാഗ്യയും ! കൈയ്യടിച്ച് ആരാധകർ
മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് സുരേഷ് ഗോപി, അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ഏവർക്കും വളരെ സുപരിചിതമാണ്. ഇപ്പോഴിതാ താങ്ങാൻ അപമാനിച്ച് കമന്റുകൾ ചെയ്തവർക്ക് സുരേഷ് ഗോപിയുടെ മക്കൾ നൽകിയ മറുപടികളാണ് ഏറെ ശ്രദ്ധ നേടുന്നത്. അടുത്തിടെ അദ്ദേഹത്തിന്റെ മകൾ ഭാഗ്യ സുരേഷ് പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ പങ്കുവച്ചത്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയര്‍ ചെയ്തിരുന്നു.
വിദേശ രാജ്യത്ത് ആയിരുന്നു എങ്കിലും ആ ചടങ്ങിൽ ഭാഗ്യ കസവ് ശരിയാണ് ധരിച്ചിരുന്നത്. എന്നാൽ തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് വിമർശിച്ച ആൾക്ക് അതേ ഭാഷയിൽ മറുപടി നൽകിയിരുന്ന ആളാണ് ഭാഗ്യ. വിമർശകന്റെ കമന്റ് ഇങ്ങനെ ആയിരുന്നു. അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്നു വച്ചാൽ നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതൽ സ്മാർട്ടാക്കും എന്നായിരുന്നു.
ഇതിനു ഭാഗ്യ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ചോദിക്കാതെ തന്നെ ഇത്തരത്തിൽ നൽകിയ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്.

എന്റെ വ്യക്തിപരമായ ഇത്തരം കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ. എന്നുമായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്, താര പുത്രിയുടെ ഈ പ്രതികരണത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചിരുന്നത്.
അതുപോലെ തന്നെ സുരേഷ് ഗോപിയുടെ വെളുത്ത താടി ഉള്ള ഫോട്ടോയും മറുസൈഡിൽ സിംഹവാലന്‍ കുരങ്ങിന്റെ എഡിറ്റ് ചെയ്ത മുഖവും ആണ് വെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിട്ടുണ്ട്. ഇതിനു മറുപടിയുമായി സാക്ഷാൽ ഗോകുൽ സുരേഷ് തന്നെ രംഗത്ത് വന്നത് അന്ന് വലിയ വാർത്തയായി മാറിയിരുന്നു. ഗോകുൽ കുറിച്ചത് ഇങ്ങനെ, രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മാസ് മറുപടി. അന്ന് ഗോകുലിനെ അനുകൂലിച്ച് നിരവധി പേര് എത്തിയിരുന്നു. അച്ഛനെ മക്കൾ തന്നെ എന്ന കമന്റുകളാണ് ഇരുവർക്കും ലഭിച്ചിരുന്നത്.
Leave a Reply