
മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട 75 കാരി അന്നക്കുട്ടിക്ക് സഹായവുമായി ഉണ്ണി മുകുന്ദൻ ! കൈയ്യടിച്ച് ആരാധകർ !
ഇന്ന് മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ആരും സഹായത്തിനില്ലാത്ത ഒരു അമ്മക്ക് കൈത്താങ്ങായി മാറിയ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്ന 75 കാരി അന്നക്കുട്ടിക്ക് ഇനി കെട്ടുറപ്പുള്ള കിടപ്പാടം. നടൻ ഉണ്ണി മുകുന്ദൻ വീടിന്റെ താക്കോല്ദാനം നിർവഹിച്ചു. അഞ്ചുവർഷമായി അവർ ഈ ദുരന്തജീവിതം തുടരുകയാണെന്ന വാർത്ത നടൻ ഉണ്ണി മുകുന്ദൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇതോടെ അവർക്കൊരു കൈത്താങ്ങാകണമെന്ന തീരുമാനം ഉണ്ണി എടുക്കുകയും ചെയ്തു.
കേരളക്കര കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ 2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണ്ണമായും ദുരിതത്തിൽ ആയി. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് സഹായം നൽകും എന്ന ഉറപ്പ് നൽകി.

ഒട്ടും വൈകാതെ തന്നെ പറഞ്ഞ വാക്ക് ഉണ്ണി മുകുന്ദൻ നിറവേറ്റുകയും ചെയ്തു. വീടിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂർണ്ണമായും ടൈൽ വിരിച്ചതാക്കി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനർനിർമ്മിച്ചത്. ഉണ്ണി മുകുന്ദന്റെ ഈ പ്രവർത്തിക്കു ഇപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
Leave a Reply