
കേരളീയം പരിപാടിയിൽ കരുവന്നൂർ ധീരന്മാരെ ആദരിക്കേണ്ടതല്ലേ ?! പരിഹാസ ചോദ്യവുമായി ജോയ് മാത്യു ! പോസ്റ്റ് ശ്രദ്ധ നേടുന്നത് !
മലയാള സിനിമ നടൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ നടനാണ്. അദ്ദേഹം സാമൂഹ്യപരമായ കാര്യങ്ങളിൽ തന്റെ തുറന്ന അഭിപ്രായം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. നവംബർ ഒന്നിന് കേരളം സർക്കാർ നടത്തിയ കേരളീയം എന്ന പരിപാടി വളരെ അധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് ഫേസ്ബുക്കിൽ ജോയ് മാത്യു കുറിച്ചത് ഇങ്ങനെ, കേരളീയം പരിപാടിയിൽ കരുവന്നൂർ ധീരന്മാരെ ആദരിക്കേണ്ടതല്ലേ ? എന്നാണ് ഒരു ചോദ്യമായി അദ്ദേഹം ചോദിച്ചിരിക്കുന്നത്.
നിരവധിപേരാണ് അദ്ദേഹത്തിന് മറുപടിയുമായി എത്തുന്നത്. പിന്നെ വേണ്ടേ.. ലോകം അറിയേണ്ടതല്ലേ.., കരുവന്നൂർ ധീരന്മാർക്ക് വേണ്ടി മ്മടെ മുഖ്യൻ ആദരവ് ഏറ്റുവാങ്ങി… സാമ്പത്തിക മാന്ദ്യം നേരിടുന്ന കേരളത്തിൽ അതിനെ വകവെയ്ക്കാത്ത കോടികൾ മുക്കിയ ചുണകുട്ടന്മാർക്ക് Theif memorial അവാർഡെങ്കിലും കൊടുക്കണം എന്നാണ് എന്റെ ഒരിത്…, അവർ ജയിലിൽ പോയി വരട്ടെ.. അടുത്ത കൊല്ലത്തിൽ നോക്കാം.. തീർച്ചയായും ഭീമൻ രഘു ചേട്ടനാണ് അതിന്റെ ചുമതല ഏല്പിച്ചിരുക്കുന്നതു , ലാൽസലാം… എന്നിങ്ങനെ ഉള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റിനു ലഭിക്കുന്നത്.

അതുപോലെ തന്നെ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന വിഷയത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് ജോയ് മാത്യു പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിരുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു . ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല.” സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം.
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. അതായിരിക്കും അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് . (ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു ) എന്നാണ് ജോയ് മാത്യു കുറിച്ചത്. നേടുന്നു
Leave a Reply