മലയാളി നടി ആണെന്ന് കരുതി ഞാൻ എല്ലാം അടച്ച് പൂട്ടി വെച്ച് നടക്കണോ ! മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണോ ഞാൻ നടക്കേണ്ടത് ! വിമര്ശകരോട് മറുപടി പറഞ്ഞ് പ്രയാഗ മാർട്ടിൻ !

മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് പ്രയാഗ മാർട്ടിൻ. തുടക്കം തമിഴിൽ ആണെങ്കിലും മലയാളത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി ‘ഒരു മുറൈ വന്ത് പാര്‍ത്ഥായ’ എന്ന സിനിമയാണ് മലയത്തിൽ ആദ്യത്തേത്. ആദ്യ ചിത്രം തന്നെ ശ്രദ്ധ നേടിയെങ്കിലും ഓവർ ആക്ടിങ് എന്ന കാറ്റഗറിയിൽ പെടുത്തി പ്രയാഗയെ വിമര്ശിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ശേഷം സൂപ്പർ ഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ അടക്കമുള്ള സിനിമകളിലും പ്രയാഗ അഭിനയിച്ചു കയ്യടി നേടി. കഴിഞ്ഞ കുറച്ച് നാളുകളായി പ്രയാഗയുടെ ലുക്ക് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്.

തുടക്കത്തിൽ നാടൻ കഥാപാത്രങ്ങളും വേഷങ്ങളിലും മാത്രം കണ്ടിരുന്ന പ്രയാഗ ഇപ്പോൾ ഫാഷൻ ലോകത്ത് തന്റേതായ സ്റ്റൈൽ ആണ് പിന്തുടരുന്നത്. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്, അതുപോലെ തന്നെ അതേ കാരണത്താൽ പ്രയാഗയെ വിമര്ശിക്കുന്നവരും പരിഹസിക്കുന്നവരും ഉണ്ട് . മുടി കളര്‍ ചെയ്ത് വന്ന പ്രയാഗയുടെ ലൂക്ക് വന്‍ വൈറല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ താരത്തിന്റെ ലുക്കും വൈറലായിരുന്നു. ജീന്‍സും ഷര്‍ട്ടുമണിഞ്ഞാണ് പ്രയാഗ എത്തിയത്. കൂളിംഗ് ഗ്ലാസും അണിഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ പാന്റാണ് ചര്‍ച്ചയായത്.

ഇപ്പോൾ ഏറെ ട്രെൻഡ് ആയി മാറികൊണ്ടിരിക്കുന്ന റിപ്പ്ഡ് ജീന്‍സാണ് പ്രയാഗ അണിഞ്ഞത്. ഇതിന്റെ പേരില്‍ നിരവധിപേരാണ് ട്രോളുകളുമായി എത്തിയത്. ഇപ്പോഴിതാ തന്റെ വിമര്‍ശകരെക്കുറിച്ചുള്ള പ്രയാഗയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്. യൂട്യൂബ് ചാനലിനോടായിരുന്നു പ്രയാഗയുടെ പ്രതികരണം. പ്രയാഗക്ക് നേരെയുള്ള മോശം കമന്റുകൾ റിപ്പോർട്ടർ ചോദ്യങ്ങളായി നടിയോട് ചോദിക്കുകയായിരുന്നു.

അതുപോലെ തന്നെ   കേരളത്തിലുള്ളവര്‍ക്ക് പറ്റുന്നില്ല എന്ന കമന്റ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് ഞാനെന്ത് ചെയ്യാനാണ് ബ്രോ? എന്നായിരുന്നു പ്രയാഗയുടെ മറുപടി. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചാണോ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ ഞാന്‍ ജീവിക്കേണ്ടത്? എന്നും പ്രയാഗ ചോദിച്ചു. ഇത് മലയാള നടിയ്ക്ക് ചേരില്ലെന്നാണ് പറയുന്നതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ മലയാളം നടിയെന്ന നിലയില്‍ ഞാന്‍ എപ്പോഴും അടച്ചു കെട്ടി, പൂട്ടിക്കെട്ടി ഉടുപ്പിടണം എന്നാണോ പറയുന്നത്. എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു പ്രയാഗ.

നിങ്ങൾ പോയി നെഗറ്റീവ് കമന്റുകൾ ഇടുന്നവരോട് ചോദിക്കൂ, നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. ഞാനല്ലല്ലോ പ്രചരിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ അതിന് ഉത്തരം പറയും എന്നും പ്രയാഗ ചോദിക്കുന്നുണ്ട്. നടിയുടെ പ്രതികരണം ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *